---
title: "മയില്‍പ്പീലി പരീക്ഷ: 'സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ'; വിമർശനവുമായി പ്രതിപക്ഷ നേതാവ്"
english_title: "Mayilpeeli Exam: Opposition Leader Says Government Expected a Favorable Verdict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392487/mayilpeeli-exam-opposition-leader-government-verdict"
published_at: "2026-11-20T20:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005ed95ca1b_mayilpeeli-exam-opposition-leader-government-verdict.jpg"
keywords: ["MayilpeeliExam", "OppositionLeader", "HighCourt", "KeralaPolitics", "ScholarshipExam"]
---

# മയില്‍പ്പീലി പരീക്ഷ: 'സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

> **Lead Summary:** തിരുവനന്തപുരം: ബാലഗോകുലം മാസികയായ മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

## Article Content

തിരുവനന്തപുരം: ബാലഗോകുലം മാസികയായ മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

മയില്‍പ്പീലി പരീക്ഷ പൊതുവിദ്യാലയങ്ങളില്‍ നടത്താന്‍ അനുമതി നല്‍കുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിന് തീറെഴുതാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയുടെ ഫലമായാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആദ്യം അനുമതി നല്‍കിയതിന് ശേഷം പിന്നീടത് റദ്ദാക്കിയത് എന്തിനെന്നായിരുന്നു ഹൈക്കോടതി ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അനുമതി ആദ്യം നല്‍കി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

കോടതിയില്‍ പരീക്ഷ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുന്‍ധാരണയോടെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

മയില്‍പ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് ഇതിന് പിന്നിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നു.

അതിന് അല്‍പം മുന്‍പാണ് കരിക്കുലം കമ്മിറ്റിയില്‍ ബിജെപി പ്രതിനിധിയെ നിയമിച്ചത്. വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളം ഉയര്‍ത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്.

സര്‍വ്വകലാശാലകള്‍ മുതല്‍ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവല്‍ക്കരിക്കാന്‍ ഒത്താശ ചെയ്യുകയാണ്. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. ഈ നാടിന്റെ ജനാധിപത്യ മതേതര ശബ്ദം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഉച്ചത്തില്‍ ഉയരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

After the High Court allowed the Mayilpeeli scholarship exam, Opposition Leader Pinarayi Vijayan criticized the government’s handling of the issue. He alleged that the government acted with the assumption it would secure a favorable court order and accused it of misleading the public.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392487/mayilpeeli-exam-opposition-leader-government-verdict)