---
title: "'ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം'; മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരും' - നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Shukur’s Family Must Get Justice: V.D. Satheesan Vows Continued Legal Fight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392346/shukoor-family-justice-legal-fight"
published_at: "2026-11-19T20:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff12810f57d_shukoor-family-justice-legal-fight.jpg"
keywords: ["KeralaPolitics", "VDSatheesan", "ShukoorCase", "LegalAppeal", "CPIM"]
---

# 'ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം'; മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരും' - നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേതെന്നും മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍.

## Article Content

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേതെന്നും മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഐഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്.

ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സിപിഐഎം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകര്‍പ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

**വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്**

***കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിത്. നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്.***

***ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സി.പി.എം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.***

***വിധിപ്പകര്‍പ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കും. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. സി.പി.എം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരും.***

Chief Minister V.D. Satheesan said the legal battle over Ariyil Shukoor’s killing will continue until all those involved are punished. He described the case as one of the most brutal murders in Kerala’s political history and said the family would be consulted on filing an appeal against the acquittal of 18 accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392346/shukoor-family-justice-legal-fight)