---
title: "ഭർത്താവിന്റെ കൂട്ടുകാരിയെ കൊല്ലാൻ ഭാര്യയുടെ 13 ലക്ഷം ക്വട്ടേഷൻ; വർഷ തുർക്കർ വധത്തിൽ വഴിത്തിരിവ്, 4 പേർ പിടിയിൽ"
english_title: "Varsha Turkar murder case: Wife booked 13 lakh contract, four arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392345/varsha-turkar-murder-case-wife-contract-four-arrested"
published_at: "2026-11-19T20:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff12247c77a_varsha-turkar-murder-case-wife-contract-four-arrested.jpg"
keywords: ["VarshaTurkar", "MonaAgarwal", "MurderCase", "MaharashtraPolice", "CrimeNews"]
---

# ഭർത്താവിന്റെ കൂട്ടുകാരിയെ കൊല്ലാൻ ഭാര്യയുടെ 13 ലക്ഷം ക്വട്ടേഷൻ; വർഷ തുർക്കർ വധത്തിൽ വഴിത്തിരിവ്, 4 പേർ പിടിയിൽ

> **Lead Summary:** മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗോൻഡിയയിൽ എയർലൈൻ ജീവനക്കാരി വർഷ തുർക്കർ കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഭർത്താവിന്റെ ബന്ധത്തിലെ വൈരാഗ്യം കാരണം, നിതേഷ് അഗർവാളിന്റെ ഭാര്യ മോന അഗർവാൾ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വർഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് മോന ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗോൻഡിയയിൽ എയർലൈൻ ജീവനക്കാരി വർഷ തുർക്കർ കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഭർത്താവിന്റെ ബന്ധത്തിലെ വൈരാഗ്യം കാരണം, നിതേഷ് അഗർവാളിന്റെ ഭാര്യ മോന അഗർവാൾ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വർഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് മോന ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

35-കാരിയായ വർഷ തുർക്കറുടെ മൃതദേഹം നവംബർ 14-ന് പുണെയിലെ സ്വന്തം ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് വർഷ കുത്തേറ്റ് മരിച്ചതെന്ന് ആദ്യം പുറത്തുവന്ന വിവരങ്ങളിൽ പറഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രണം പുറത്തായത്.

പുണെ ജില്ലയിലെ ധനോരി സ്വദേശിനിയായ വർഷ ദീപാവലി അവധി ആഘോഷിക്കാനാണ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിൻഹി ഗ്രാമത്തിലെ വീട്ടിലെത്തിയത്. നവംബർ 14-ന് സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം ഗോൻഡിയയിലെ തിരോഡയിലേക്ക് പോയി. തിരികെ വരുമ്പോൾ ബോന്ദ്രാണി ഗ്രാമത്തിലെ വനമേഖലയിലുള്ള ഒരു ശിവക്ഷേത്രത്തിന് സമീപം വാഹനം നിർത്തിയിരുന്നു.

വൈകുന്നേരം 5.30നും 6നും ഇടയിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ വയറ്റിലും മുതുകിലും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് നിതേഷ് പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ആറ് സംഘങ്ങളായി തിരിഞ്ഞ അന്വേഷണത്തിൽ തിരോഡ, ഖൈർലാഞ്ചി, വാരസെയോണി, ബാലാഘട്ട്, ഗോൻഡിയ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

യാത്രയിലുടനീളം നിതേഷ് അഗർവാൾ ഓടിച്ചിരുന്ന കാറിനെ മൂന്ന് പേർ ബൈക്കിൽ പിന്തുടരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. സാങ്കേതിക വിശകലനത്തിനൊടുവിൽ നവംബർ 19-ന് ഇമ്രാൻ കരീം ഷെയ്ഖ് (26) എന്നയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, മോന അഗർവാളും അയൽവാസിയായ കുനാൽ കുംഭൽക്കറും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പറഞ്ഞതായും പോലീസ് പറയുന്നു.

മോനയുടെ ആവശ്യപ്രകാരം കുനാൽ തന്റെ പരിചയത്തിലുള്ള സ്ഥിരംകുറ്റവാളിയായ ഷാരൂഖ് പത്താനുമായി ബന്ധപ്പെട്ടു. 13 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഷാരൂഖ് പത്താൻ തന്റെ കൂട്ടാളികളായ ഇമ്രാൻ ഷെയ്ഖ്, നലൻ എന്ന നെയ്ലൻ ഷെയ്ഖ് (24), ക്രിഷ് റാവത്ത് (19) എന്നിവരെ കൊലപാതകത്തിനായി ചുമതലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ഭാര്യ മോനയുടെ പേരിലുള്ള കാറിലായിരുന്നു നിതേഷ് അഗർവാൾ വർഷയെ കാണാൻ ബാലാഘാട്ടിലേക്ക് പോയത്. കാറിൽ ജിപിഎസ് ട്രാക്കിങ് സൗകര്യം ഉണ്ടായിരുന്നതിനാൽ അക്രമികൾ ലൊക്കേഷൻ വിവരങ്ങൾ നോക്കി പിന്തുടർന്നുവെന്നും പോലീസ് പറയുന്നു. പിന്നാലെ ആളൊഴിഞ്ഞ ശിവക്ഷേത്രത്തിന് സമീപമുള്ള വനത്തിൽവെച്ച് വർഷയെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും തുടർനടപടികൾക്കായി ദവാനിവഡ പോലീസിന് കൈമാറി. കേസിലെ മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കേസിൽ മറ്റെന്തെങ്കിലും വശങ്ങളുണ്ടോ എന്നതും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Police in Maharashtra have uncovered a murder plot in which Varsha Turkar was allegedly killed on the orders of her friend Nitesh Agarwal’s wife, Mona Agarwal, over a personal dispute. Investigators say the attack was carried out by a hired gang for Rs 13 lakh, and four people have been arrested so far.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392345/varsha-turkar-murder-case-wife-contract-four-arrested)