---
title: "സ്വർണവില കൂപ്പുകുത്തുന്നു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1,880 രൂപ, ആഭരണപ്രേമികൾക്ക് വമ്പൻ ആശ്വാസം"
english_title: "Gold Price Falls Again; Sovereign at Rs 95,840"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392242/gold-prices-fall-again-pavan-95840-NEW"
published_at: "2026-11-19T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe7f97d842b_gold-prices-fall-again-pavan-95840-NEW.jpg"
keywords: ["GoldPrice", "KeralaGoldRate", "CommodityNews", "BusinessNews", "MarketUpdate", "KeralaMarket", "BullionRates", "FederalReserve", "Inflation"]
---

# സ്വർണവില കൂപ്പുകുത്തുന്നു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1,880 രൂപ, ആഭരണപ്രേമികൾക്ക് വമ്പൻ ആശ്വാസം

> **Lead Summary:** **കോഴിക്കോട്: **സ്വർണവില വീണ്ടും താഴ്ന്നു. വ്യാഴാഴ്ച പവന്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 11,980 രൂപയാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ചയും സ്വർണവിലയിൽ 2,040 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങളായി വില തുടർച്ചയായി താഴുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.

## Article Content

**കോഴിക്കോട്: **സ്വർണവില വീണ്ടും താഴ്ന്നു. വ്യാഴാഴ്ച പവന്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 11,980 രൂപയാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ചയും സ്വർണവിലയിൽ 2,040 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങളായി വില തുടർച്ചയായി താഴുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.

ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ ഇതുവരെയുള്ള റെക്കോഡ് നിരക്ക്. അതുമായി താരതമ്യം ചെയ്യുമ്പോൾ പത്തുമാസത്തിനിടെ പവൻവിലയിൽ 35,320 രൂപയുടെ കുറവാണ് ഉണ്ടായത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,725 ഡോളറിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ സമ്മർദം തുടരുകയാണെങ്കിൽ ഇനിയും വില ഇടിയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി അവസാനവാരത്തിൽ ഔൺസിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്ന വിലയിൽ നിന്നാണ് ഇപ്പോഴത്തെ ഇടിവ്. എന്നാൽ ഇറക്കുമതിത്തീരുവയിൽ വന്ന വർധന കാരണം അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിൽ പൂർണമായി എത്തിയിട്ടില്ലെന്നും വിലയിരുത്തുന്നു.

Gold prices fell again on Thursday, with the rate dropping by ₹1,880 per pavan to ₹95,840. The decline comes amid expectations of higher U.S. Federal Reserve interest rates and continued pressure in the international market.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392242/gold-prices-fall-again-pavan-95840-NEW)