---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതികൾ ശിക്ഷിക്കപ്പെടും, പി. ജയരാജനും ടി.വി. രാജേഷും ഗൂഢാലോചന നടത്തിയെന്ന് 100 ശതമാനം ഉറപ്പെന്ന് കെ.എം. ഷാജി"
english_title: "Ariyil Shukoor murder case: K M Shaji expects conviction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392235/ariyil-shukoor-murder-case-verdict-new"
published_at: "2026-11-19T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe785b47bf1_ariyil-shukoor-murder-case-verdict-new.jpg"
keywords: ["AriyilShukoor", "KMShaji", "CBICourt", "Kannur", "KeralaNews", "CPM", "KeralaPolitics"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതികൾ ശിക്ഷിക്കപ്പെടും, പി. ജയരാജനും ടി.വി. രാജേഷും ഗൂഢാലോചന നടത്തിയെന്ന് 100 ശതമാനം ഉറപ്പെന്ന് കെ.എം. ഷാജി

> **Lead Summary:** ** **അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ എം ഷാജി. കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണെന്നും ഷാജി പറഞ്ഞു.

## Article Content

** **അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ എം ഷാജി. കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണെന്നും ഷാജി പറഞ്ഞു.

> “വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാക്ഷികളെയും കൊണ്ടുവരാൻ തീവ്രശ്രമം നടത്തിയിട്ടുണ്ട്” എന്നും കെ എം ഷാജി പറഞ്ഞു. എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൻ അബ്ദുൾ ഷുക്കൂർ (23) കൊല്ലപ്പെട്ട കേസിലാണ് ഇന്ന് കോടതി വിധി പറയുന്നത്.

സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 31 പ്രതികളാണ് കേസിലുള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം നടന്നതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ മുറിയിൽവെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

2012 മാർച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പിലെ അരിയിൽ ഗ്രാമത്തിൽ വെച്ച് പി ജയരാജൻ, ടി വി രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആക്രമണത്തിന് പിന്നിൽ എംഎസ്എഫ് പ്രവർത്തകരാണെന്നായിരുന്നു ആരോപണം. പിന്നാലെ പലയിടത്തായി സിപിഎം പ്രവർത്തകർ സംഘടിച്ചു.

അന്ന് അറിയാതെ നടന്നുവന്ന ഷുക്കൂറും നാല് സുഹൃത്തുക്കളും സിപിഎം പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ കീഴറയിലെ ലീഗ് പ്രവർത്തകനായ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. പിന്നീട് ഇവരെ സിപിഎം പ്രവർത്തകർ വീട് വളഞ്ഞ് തടവിലാക്കിയെന്നാണ് കേസ് വിവരങ്ങൾ.

രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം ഷുക്കൂറിനെയും സുഹൃത്തുക്കളെയും കീഴറയിലെ പാടശേഖരത്ത് എത്തിച്ച് മർദിച്ചതായും ആരോപണമുണ്ട്. അതിനിടെ മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഷുക്കൂറും സുഹൃത്ത് സക്കരിയയും മാത്രമായി. ആദ്യം വെട്ടിപ്പരിക്കേറ്റ സക്കറിയ ഓടിരക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ വൈകുന്നേരം നാലരയോടെ ഷുക്കൂറിനെ പാടശേഖരത്തിൽ ചോര വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

K M Shaji said he expects the accused in the Ariil Shukoor murder case to be convicted as the CBI court is set to deliver its verdict in Kochi. He also alleged that P Jayarajan and T V Rajesh were involved in the conspiracy and that CPM workers had threatened witnesses.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392235/ariyil-shukoor-murder-case-verdict-new)