---
title: "അഖിലേഷ് യാദവിന്‍റെ രഥയാത്രയ്ക്കിടെ ബുള്‍ഡോസറിടിച്ചു; ബിജെപി നേതാവിന്‍റെ മകന് ദാരുണാന്ത്യം, നരഹത്യാക്കേസ് ആവശ്യപ്പെട്ട് പ്രതിഷേധം"
english_title: "BJP Leader’s Son Killed After Bulldozer Hits Rath Yatra in Akhilesh Yadav Rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392220/akhilesh-yadav-rally-bulldozer-accident"
published_at: "2026-11-19T08:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe63e1c3d7b_akhilesh-yadav-rally-bulldozer-accident.jpg"
keywords: ["AkhileshYadav", "BJP", "SamajwadiParty", "Gorakhpur", "Accident"]
---

# അഖിലേഷ് യാദവിന്‍റെ രഥയാത്രയ്ക്കിടെ ബുള്‍ഡോസറിടിച്ചു; ബിജെപി നേതാവിന്‍റെ മകന് ദാരുണാന്ത്യം, നരഹത്യാക്കേസ് ആവശ്യപ്പെട്ട് പ്രതിഷേധം

> **Lead Summary:** സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആര്യവര്‍ധന്‍ സിങ് ആണ് മരിച്ചത്. സംഭവത്തില്‍ അഖിലേഷ് യാദവിനെതിരെയും രഥയാത്രയുടെ സംഘാടകര്‍ക്കെതിരെയും നരഹത്യാക്കേസ് ചുമത്തണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

## Article Content

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആര്യവര്‍ധന്‍ സിങ് ആണ് മരിച്ചത്. സംഭവത്തില്‍ അഖിലേഷ് യാദവിനെതിരെയും രഥയാത്രയുടെ സംഘാടകര്‍ക്കെതിരെയും നരഹത്യാക്കേസ് ചുമത്തണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

ഇന്നലെ ഉച്ചയോടെ അനുജത്തിയുടെ സ്കൂളിലേക്ക് പോകുന്നതിനായി റോഡ് കടക്കാന്‍ നില്‍ക്കുകയായിരുന്നു ആര്യവര്‍ധന്‍. ഇതിനിടെയാണ് രഥയാത്രയില്‍ പുഷ്പാര്‍ച്ചന ചെയ്യാനെത്തിയ ബുള്‍ഡോസര്‍ അമിതവേഗത്തില്‍ എത്തി ആര്യവര്‍ധനെ പിന്നില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച ആര്യവര്‍ധന്‍ ഡിവൈഡറില്‍ തലയിടിച്ച് വീണു. ശരീരമാകെ മുറിവേറ്റതും തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവും തുടര്‍ന്ന് ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

അപകടവിവരം പൊലീസാണ് തന്നെ വിളിച്ച് പറഞ്ഞതെന്നും എന്നാല്‍ ഇത്രയും ഗുരുതരാവസ്ഥയാകുമെന്ന് അറിഞ്ഞില്ലെന്നും ആര്യവര്‍ധന്റെ പിതാവ് ഓംകാര്‍സിങ് പറയുന്നു. ശ്രീനെറ്റ് ഗൊരഖ്പുര്‍ ബിജെപി ഇലക്ഷന്‍ കമ്മിഷന്‍ കോണ്‍ടാക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് ഓംകാര്‍.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ മകന്റെ ശരീരമാണ് കണ്ടതെന്നും സിപിആര്‍ നല്‍കിയെങ്കിലും കുട്ടി സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

രഥയാത്ര നടത്തിയ സംഘാടകരുടെ വീഴ്ചയാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്നും മകനെ കൊന്ന പേരില്‍ അഖിലേഷ് യാദവിനെതിരെയും പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്നും ഓംകാര്‍ സിങ് ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ഗൊരഖ്പുരില്‍ റോഡ് ഉപരോധം സംഘടിപ്പിച്ചു. എന്നാല്‍ താന്‍ ഇത്തരമൊരു സംഭവമറിഞ്ഞിട്ടില്ലെന്നും സംഘാടകര്‍ പുഷ്പാര്‍ച്ചനയ്ക്കായി ബുള്‍ഡോസര്‍ ഏര്‍പ്പാടാക്കിയിരുന്നില്ലെന്നും അഖിലേഷ് യാദവ് സംഭവത്തില്‍ പ്രതികരിച്ചു. ഇല്ലാത്ത കേസുകളുണ്ടാക്കുന്നത് ബിജെപിയുടെ സ്ഥിരം സ്വഭാവമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

A 14-year-old boy, identified as Aryavardhan Singh, died after being hit by a bulldozer during a Samajwadi Party-backed rally linked to Akhilesh Yadav in Gorakhpur. The BJP has demanded a culpable homicide case against Yadav and the rally organisers, while Yadav denied any role in arranging the vehicle.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392220/akhilesh-yadav-rally-bulldozer-accident)