---
title: "ആദ്യം 1.7 കിലോ സ്വർണം, ഇപ്പോൾ ചതുപ്പിൽ നിന്ന് 4.2 പവനും; ചാല സ്വർണക്കവർച്ചയിൽ നിർണായക കണ്ടെത്തൽ, അന്വേഷണം മുറുകുന്നു"
english_title: "Chala Gold Robbery: 4.2 More Sovereigns Recovered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392039/chala-gold-robbery-more-sovereigns-recovered"
published_at: "2026-11-17T21:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc7d555b3f5_chala-gold-robbery-more-sovereigns-recovered.jpg"
keywords: ["ChalaGoldRobbery", "KeralaNews", "GoldRobbery", "FortPolice", "Thiruvananthapuram"]
---

# ആദ്യം 1.7 കിലോ സ്വർണം, ഇപ്പോൾ ചതുപ്പിൽ നിന്ന് 4.2 പവനും; ചാല സ്വർണക്കവർച്ചയിൽ നിർണായക കണ്ടെത്തൽ, അന്വേഷണം മുറുകുന്നു

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം ചാല സ്വര്‍ണ കവര്‍ച്ചക്കേസില്‍ കൂടുതല്‍ സ്വര്‍ണം പൊലീസ് കണ്ടെത്തി. മുടവന്‍മുകളിലെ ഒരു വീടിന്റെ പുറകുവശത്തെ ചതുപ്പില്‍ നിന്നാണ് 4.2 പവന്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം ചാല സ്വര്‍ണ കവര്‍ച്ചക്കേസില്‍ കൂടുതല്‍ സ്വര്‍ണം പൊലീസ് കണ്ടെത്തി. മുടവന്‍മുകളിലെ ഒരു വീടിന്റെ പുറകുവശത്തെ ചതുപ്പില്‍ നിന്നാണ് 4.2 പവന്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ ഈ സ്ഥലത്തെത്തി വസ്ത്രം മാറി പോയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയായ വിനോദ് ആന്റണിയുമായി ചേര്‍ന്നായിരുന്നു അന്വേഷണ സംഘം സ്ഥലപരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പ്രതികള്‍ കുഴിച്ചിട്ട ഒരു കിലോ 700 ഗ്രാം സ്വര്‍ണം വെള്ളായണിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണം ഒളിപ്പിക്കാന്‍ ആസൂത്രണം ചെയ്തത് ഒന്നാംപ്രതി അനൂപ് ആണെന്നാണ് വിവരം. പ്രതികളില്‍ ഒരാള്‍ തന്നെ സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മോഷണക്കേസിന് പിന്നാലെ സ്വര്‍ണ വ്യാപാരിയായ ജയറാമിനെതിരെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ എണ്ണം കൂടി വരികയാണ്.

ഇതുവരെ ഏകദേശം 40 പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുപതിനോടടുത്ത് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മൂന്ന് എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നതാണ് ജയറാമിന്റെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. പണം തിരികെ ചോദിച്ചെത്തിയ ഉപഭോക്താക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മോഷണക്കേസില്‍ പിടിയിലായതിന് ശേഷവും പരാതിക്കാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Police have recovered an additional 4.2 pavan of gold from a marshy area behind a house in Mudavanmukal in the Chala gold theft case. Investigators also said the accused had returned to the spot after the robbery to change clothes, while questioning of those in custody continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392039/chala-gold-robbery-more-sovereigns-recovered)