---
title: "'പരീക്ഷയ്ക്കായി വീട്ടിൽനിന്നിറങ്ങിയ ദേവദത്ത് തിരിച്ചെത്തിയില്ല; വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയ 19കാരന്റെ മൃതദേഹം പുറംകടലിൽ കണ്ടെത്തി"
english_title: "19-Year-Old Engineering Student Found Dead After Jumping from Valiyazheekal Bridge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392034/valiyazheekal-bridge-student-body-found"
published_at: "2026-11-17T21:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc743343ccb_valiyazheekal-bridge-student-body-found.jpg"
keywords: ["KeralaNews", "EngineeringStudent", "ValiyazheekalBridge", "MissingPerson", "CoastalPolice"]
---

# 'പരീക്ഷയ്ക്കായി വീട്ടിൽനിന്നിറങ്ങിയ ദേവദത്ത് തിരിച്ചെത്തിയില്ല; വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയ 19കാരന്റെ മൃതദേഹം പുറംകടലിൽ കണ്ടെത്തി

> **Lead Summary:** കരുനാഗപ്പള്ളി: വലിയഴീക്കൽ പാലത്തിൽ നിന്നും കായലിലേയ്ക്ക് ചാടിയ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നൂറനാട് ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ദേവദത്താണ് മരിച്ചത്‌.

## Article Content

കരുനാഗപ്പള്ളി: വലിയഴീക്കൽ പാലത്തിൽ നിന്നും കായലിലേയ്ക്ക് ചാടിയ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നൂറനാട് ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ദേവദത്താണ് മരിച്ചത്‌.

അഴീക്കൽ ബീച്ചിന് പടിഞ്ഞാറ് പുറംകടലിൽ നീട്ടുവള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കൾ വൈകീട്ടാണ്‌ ദേവദത്ത് പാലത്തിൽ നിന്ന്‌ ചാടിയത്. തുടർന്ന് കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയാണ്. കഴിഞ്ഞദിവസം പരീക്ഷയ്ക്കായി വീട്ടിൽനിന്ന്‌ പുറപ്പെട്ട ദേവദത്ത് പകൽ മൂന്നോടെ വലിയഴീക്കൽ പാലത്തിനു മുകളിൽ കാർ ഉപേക്ഷിച്ചശേഷം താഴേക്ക് ചാടുകയായിരുന്നു.

ബീച്ചിലെ കുതിര സവാരിക്കാരും നാട്ടുകാരുമാണ് വിദ്യാർഥി ചാടുന്നത് കണ്ടത്. കാറിനുള്ളിൽ ദേവദത്തിന്റെ ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ബന്ധുക്കൾ സ്ഥലത്തെത്തി കാർ വിദ്യാർഥിയുടേതെന്ന്‌ ഉറപ്പിച്ചശേഷം നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

ദേവദത്തിന്‌ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി കൂട്ടുകാർക്കോ മാതാപിതാക്കൾക്കോ അറിവില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

The body of 19-year-old engineering student Devadath, who jumped from Valiyazheekal Bridge on Monday evening, was found in the outer sea west of Azhikkal Beach by fishermen. He had left home for an exam, and his car, bag, and mobile phone were later found on the bridge.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392034/valiyazheekal-bridge-student-body-found)