---
title: "കോഴിക്കോട്ട് കാർ ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; ഭയന്നോടി ജീവനക്കാരും ഉപഭോക്താക്കളും, വൻ ദുരന്തം ഒഴിവായി"
english_title: "Car Rams Into Hyundai Showroom in Kozhikode; Attack Follows"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392028/kozhikode-car-rams-hyundai-showroom"
published_at: "2026-11-17T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6b3b6e2bf_kozhikode-car-rams-hyundai-showroom.jpg"
keywords: ["KozhikodeNews", "KeralaNews", "CarCrash", "CrimeNews", "HyundaiShowroom"]
---

# കോഴിക്കോട്ട് കാർ ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; ഭയന്നോടി ജീവനക്കാരും ഉപഭോക്താക്കളും, വൻ ദുരന്തം ഒഴിവായി

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചു കയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷോറൂമിനുള്ളിലുണ്ടായിരുന്ന ജീവനക്കാരും കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും അത്ഭുതത്തോടെയാണ് ഈ അപകടം കണ്ടത്.

## Article Content

കോഴിക്കോട് : കോഴിക്കോട് പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചു കയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷോറൂമിനുള്ളിലുണ്ടായിരുന്ന ജീവനക്കാരും കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും അത്ഭുതത്തോടെയാണ് ഈ അപകടം കണ്ടത്.

കാർ പാഞ്ഞെത്തുന്നത് കണ്ടതോടെ അകത്തുണ്ടായിരുന്നവർ പെട്ടെന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇല്ലായിരുന്നെങ്കിൽ കൂടുതൽ പേർക്ക് അപകടമുണ്ടാകാമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നു പേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒരാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റിയതിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392028/kozhikode-car-rams-hyundai-showroom)