---
title: "മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്"
english_title: "Messi Fraud Case: Fresh Probe Ordered Against Former Minister V. Abdurahiman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391903/messi-case-probe-v-abdurahiman-accused"
published_at: "2026-11-16T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5b53142ba1_governor-clears-prosecution-v-abdurahiman-messi-case.jpg"
keywords: ["MessiCase", "VAbdurahiman", "KeralaNews", "SIT", "ArgentinaTeam"]
---

# മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

> **Lead Summary:** തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്‍റീനന്‍ ടീമിനെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടന്നതായി ആരോപിക്കുന്ന തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

## Article Content

തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്‍റീനന്‍ ടീമിനെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടന്നതായി ആരോപിക്കുന്ന തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം മുന്നോട്ടുപോകുക. കേസ് വീണ്ടും പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് (SIT) തുടരന്വേഷണ ചുമതല. മുൻ മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ ഗവർണർ നേരത്തെ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു.

അതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് വന്നത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന.

The Kerala government has ordered a further probe into the alleged fraud case linked to claims of bringing Lionel Messi and the Argentina team to the state. Former sports minister V. Abdurahiman has been named as an accused, and the investigation will proceed under the anti-corruption law by the special investigation team.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391903/messi-case-probe-v-abdurahiman-accused)