---
title: "'പോലീസിനെ കണ്ടതും ഥാർ ഇടിച്ചുകയറ്റി'; കഴക്കൂട്ടത്ത് ലഹരിപരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിനുനേരെ ആക്രമണം, സിപിഒയുടെ കൈ ഒടിഞ്ഞു"
english_title: "Drug gang rams jeep into police in Kazhakkoottam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391870/drug-gang-rams-jeep-kazhakkoottam"
published_at: "2026-11-16T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb013cd0d88_drug-gang-rams-jeep-kazhakkoottam.jpg"
keywords: ["KeralaPolice", "DrugCase", "DANSAF", "Thiruvananthapuram", "Accident"]
---

# 'പോലീസിനെ കണ്ടതും ഥാർ ഇടിച്ചുകയറ്റി'; കഴക്കൂട്ടത്ത് ലഹരിപരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിനുനേരെ ആക്രമണം, സിപിഒയുടെ കൈ ഒടിഞ്ഞു

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ മഹീന്ദ്ര ഥാർ ജീപ്പ് ഇടിച്ചുകയറ്റി ലഹരിസംഘം. സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ മഹീന്ദ്ര ഥാർ ജീപ്പ് ഇടിച്ചുകയറ്റി ലഹരിസംഘം. സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംഡിഎംഎ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘം സ്ഥലത്തെത്തിയത്. പരിശോധനയ്ക്കിടെ സംശയകരമായി വന്ന മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ ഥാർ ഓടിച്ചിരുന്നയാൾ പോലീസുകാർക്കുനേരെ വാഹനം ഇടിച്ചുകയറ്റിയെന്നാണ് വിവരം.

പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചു കയറ്റിയതായും പറയുന്നു. അതിനിടെ ഒരാൾ ബൈക്കിൽ നിന്നു ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം.

വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസിനെ ഇടിച്ചുകയറ്റിയ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ലഹരിക്കേസുമായി ബന്ധപ്പെട്ട് എത്തിയ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്.

A DANSAF team was attacked during a drug inspection in Kazhakkoottam, Thiruvananthapuram, after a Mahindra Thar allegedly rammed into the police. CPO Deepuraj suffered a fractured arm and was admitted to Medical College Hospital, while three people were taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391870/drug-gang-rams-jeep-kazhakkoottam)