---
title: "നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...! 'കോഴിക്കോട് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി'; രാത്രിയിലും പുഴയിൽ ഫയർഫോഴ്സിന്റെ തിരച്ചിൽ"
english_title: "Person Jumps from Thiruvallur Bridge; Fire Force Search Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391763/thiruvallur-bridge-river-jump-search"
published_at: "2026-11-15T22:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9ee55d5a6e_thiruvallur-bridge-river-jump-search.jpg"
keywords: ["KeralaNews", "FireAndRescue", "Vadakara", "BridgeIncident", "SearchOperation", "Kozhikode News", "VadakaraNews", "FireForce", "RiverSearch", "KeralaIncident", "Perambra"]
---

# നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...! 'കോഴിക്കോട് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി'; രാത്രിയിലും പുഴയിൽ ഫയർഫോഴ്സിന്റെ തിരച്ചിൽ

> **Lead Summary:** കോഴിക്കോട്: വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.

## Article Content

കോഴിക്കോട്: വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ ചാടിയ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

രണ്ടു മാസം മുൻപ് പേരാമ്പ്ര സ്വദേശി ഈ പാലത്തിൽ നിന്നും ചാടി മരിച്ചിരുന്നു. അയാളെ പ്രദേശത്തെ ആളുകൾ രക്ഷപ്പെടുത്താൻ പുഴയിൽ ചാടിയ വാർത്ത വലിയ പ്രാധാന്യം നേടിയിരുന്നു

[https://www.facebook.com/share/v/1E1J5jfECT/?mibextid=wwXIfr](https://www.facebook.com/share/v/1E1J5jfECT/?mibextid=wwXIfr)

A person reportedly jumped into a river from the Thiruvallur Chaniyamkadavu bridge near Vadakara on Tuesday night. Fire and rescue teams from Perambra launched a search operation that continued late into the night, but the person’s identity and whereabouts remained unknown.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391763/thiruvallur-bridge-river-jump-search)