---
title: "അരി വിലക്കയറ്റതോതില്‍ കേരളം 17ാമത്; സംസ്ഥാനത്ത് അരിവിലക്കയറ്റമില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്"
english_title: "Kerala Ranks 17th in Rice Inflation; Department Says No Price Surge in State"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391761/kerala-ranks-17th-rice-inflation-new"
published_at: "2026-11-15T22:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9e775f3636_kerala-ranks-17th-rice-inflation.jpg"
keywords: ["KeralaRice", "RiceInflation", "FoodSupply", "CivilSupplies", "PriceMonitoring"]
---

# അരി വിലക്കയറ്റതോതില്‍ കേരളം 17ാമത്; സംസ്ഥാനത്ത് അരിവിലക്കയറ്റമില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് ഈ മാസം പുറപ്പെടുവിച്ച കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ചാർട്ട് പ്രകാരം, ഒക്ടോബറിലെ ദേശീയ ചില്ലറ അരിവില വർധനസൂചികയിൽ കേരളം 17ാമതാണ്. അരിവില സൂചികയിൽ കഴിഞ്ഞമാസത്തെ ദേശീയ ശരാശരി 12.51 ശതമാനം ആണെങ്കിൽ, കേരളത്തിൽ 8.54 ശതമാനമാണ്.

## Article Content

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് ഈ മാസം പുറപ്പെടുവിച്ച കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ചാർട്ട് പ്രകാരം, ഒക്ടോബറിലെ ദേശീയ ചില്ലറ അരിവില വർധനസൂചികയിൽ കേരളം 17ാമതാണ്. അരിവില സൂചികയിൽ കഴിഞ്ഞമാസത്തെ ദേശീയ ശരാശരി 12.51 ശതമാനം ആണെങ്കിൽ, കേരളത്തിൽ 8.54 ശതമാനമാണ്.

അരിയുടെ വിലക്കയറ്റത്തിൽ പുതുച്ചേരി (28.54 ശതമാനം), ആന്ധ്ര പ്രദേശ് (26.69 ശതമാനം), തെലങ്കാന (24.47 ശതമാനം), കർണാടക (22.43 ശതമാനം), ദാദ്ര-നാഗർ ഹവേലി (21.11 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. രാജ്യത്തെ ഭക്ഷ്യവിലക്കയറ്റതോതിൽ കേരളം അഞ്ചാമതാണ് (10.92 ശതമാനം). പൊതുവിലക്കയറ്റത്തിന്റെ പട്ടികയിൽ കേരളം (4.37 ശതമാനം) പതിനഞ്ചാമതുമാണ്.

സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രൈസ് മോണിറ്ററിങ് സെൽ തയ്യാറാക്കുന്ന പ്രതിദിന വിലപരിശോധന പട്ടികപ്രകാരം, കഴിഞ്ഞ ജൂലൈ മുതൽ ഈ മാസം 13 വരെ മട്ട അരിക്കു ശരാശരി 1.50-1.90 രൂപയുടെ വർധന മാത്രമാണ് കാണുന്നത്.

പൊന്നി അരി വില വർധിച്ചെങ്കിലും കേരളത്തിൽ ഉപഭോഗം വളരെ കുറവാണ്. പൊന്നിയുടെ വില മറയാക്കി അരിവില വർധിച്ചെന്നു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് അരിവിലക്കയറ്റമില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഓണക്കാലശേഷം ഇതുവരെ അരിവിലയിൽ നേരിയ ഉയർച്ചതാഴ്ച കാണുന്നുണ്ട്.

എങ്കിലും ദേശീയതലത്തിൽ വിലക്കയറ്റനിരക്ക് വർധിച്ച സാഹചര്യത്തിൽ, ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാൻ ഉദ്യോഗസ്ഥർക്കു മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. മന്ത്രിയുടെ നിർദേശപ്രകാരം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മൊത്തവ്യാപാര കേന്ദ്രങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വിൽപനകേന്ദ്രങ്ങളിലും വിലനിലവാരം നിരീക്ഷിച്ചു. അന്വേഷണത്തിൽ അരിവിലയിൽ ക്രമാതീത വർധന കണ്ടെത്താനായില്ല.

According to the latest Consumer Price Index chart issued by the Ministry of Statistics and Programme Implementation, Kerala ranks 17th in the country in rice inflation, with a rate of 8.54% against the national average of 12.51%. The Food and Civil Supplies Department said there is no abnormal rise in rice prices in the state and that market monitoring will continue closely.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391761/kerala-ranks-17th-rice-inflation-new)