---
title: "'സഞ്ചാരികളുമായി വന്ന ബസുമായി ബൈക്ക് കൂട്ടിയിടിച്ചു'; മൂന്നാറിൽ രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ"
english_title: "Bike Hits Tourist Bus in Munnar; Two Youths Injured, One Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391760/bike-tourist-bus-collision-munnar"
published_at: "2026-11-15T22:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9e1b43d38d_bike-tourist-bus-collision-munnar.jpg"
keywords: ["MunnarAccident", "TouristBus", "BikeCollision", "RoadSafety", "KeralaNews"]
---

# 'സഞ്ചാരികളുമായി വന്ന ബസുമായി ബൈക്ക് കൂട്ടിയിടിച്ചു'; മൂന്നാറിൽ രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

> **Lead Summary:** മൂന്നാർ: ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നടയാർ എസ്റ്റേറ്റ് നോർത്ത് ഡിവിഷനിൽ അരുൺ ഗണപതി , വിഷ്ണു കറുപ്പുസ്വാമി എന്നിവ‍ർക്കാണ് പരിക്കേറ്റ്.

## Article Content

മൂന്നാർ: ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നടയാർ എസ്റ്റേറ്റ് നോർത്ത് ഡിവിഷനിൽ അരുൺ ഗണപതി , വിഷ്ണു കറുപ്പുസ്വാമി എന്നിവ‍ർക്കാണ് പരിക്കേറ്റ്.

ഇരുവരെയും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിൽ ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

തേക്കടി സന്ദർശനത്തിനു ശേഷം മൂന്നാറിലേക്ക് മുംബൈ സ്വദേശികളായ സഞ്ചാരികളുമായി വന്ന ബസുമായി മൂന്നാറിൽ നിന്നു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Two young men were injured in a bike-tourist bus collision near Signal Point on the Devikulam Road in Munnar on Sunday evening. One of the injured, Arun Ganapathy, is in critical condition and both were admitted to Tata Highrange Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391760/bike-tourist-bus-collision-munnar)