---
title: "133 ദിവസത്തെ പോരാട്ടം..! എല്‍പിഎസ്ടി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തും, ചർച്ചയിൽ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളർമതി"
english_title: "CM intervenes in LPST protest; talks promised as hunger strike continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391742/cm-intervenes-lpst-protest-talks-promised"
published_at: "2026-11-15T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9b99d279ef_cm-intervenes-lpst-protest-talks-promised.jpg"
keywords: ["LPSTProtest", "ValarmathiHungerStrike", "KeralaNews", "EducationMinister", "SecretariatProtest"]
---

# 133 ദിവസത്തെ പോരാട്ടം..! എല്‍പിഎസ്ടി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തും, ചർച്ചയിൽ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളർമതി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്‍ടി സമരത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്താമെന്ന് ഉറപ്പ് ലഭിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമരസമിതി സെക്രട്ടറി വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്‍ടി സമരത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്താമെന്ന് ഉറപ്പ് ലഭിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമരസമിതി സെക്രട്ടറി വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

22 ദിവസമായി നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാലാണ് സർക്കാരിന്റെ നീക്കം. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.

ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വളർമതി ഇപ്പോൾ കഴിയുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം വളർമതിയെ പരിശോധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി അതിന് തയ്യാറായില്ല.

തിരുവനന്തപുരം ജില്ലാ കളക്ടർ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചു. 22 ദിവസമായി വെള്ളം പോലും കുടിക്കാത്തതിനാൽ ആരോഗ്യം അതീവ മോശമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുകയാണ് ഇപ്പോൾ.

വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും ഇനി ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

Chief Minister has intervened in the 133-day LPST protest in Thiruvananthapuram and assured that discussions will be held with the Education Minister. Valarmathi, who has been on a hunger strike for 22 days, says she will continue the protest until a decision is reached after the talks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391742/cm-intervenes-lpst-protest-talks-promised)