---
title: "'കട അടയ്ക്കുന്നതിന് മുമ്പ് ട്രയൽ റൂം പരിശോധിച്ച ജീവനക്കാർ ഞെട്ടി'; രക്തത്തിൽ കുളിച്ച നിലയിൽ 18കാരിയുടെ മൃതദേഹം, മുൻ സുഹൃത്ത് അറസ്റ്റിൽ"
english_title: "18-Year-Old Shabnam Found Murdered in Delhi Showroom Trial Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391741/shabnam-murder-delhi-showroom-trial-room"
published_at: "2026-11-15T19:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9b5bfc0c14_shabnam-murder-delhi-showroom-trial-room.jpg"
keywords: ["DelhiMurder", "ShabnamCase", "DelhiPolice", "CrimeNews"]
---

# 'കട അടയ്ക്കുന്നതിന് മുമ്പ് ട്രയൽ റൂം പരിശോധിച്ച ജീവനക്കാർ ഞെട്ടി'; രക്തത്തിൽ കുളിച്ച നിലയിൽ 18കാരിയുടെ മൃതദേഹം, മുൻ സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി : ന്യൂഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18 വയസ്സുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിനിയായ ശബ്‌നം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ സുഹൃത്ത് സൂരജിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ന്യൂഡൽഹി : ന്യൂഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18 വയസ്സുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിനിയായ ശബ്‌നം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ സുഹൃത്ത് സൂരജിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്‌സ്റ്റൈൽസിലാണ് ശനിയാഴ്ച വൈകുന്നേരം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. അവിടെ ജീവനക്കാരിയായിരുന്ന ശബ്‌നം ഷിഫ്റ്റ് അവസാനിക്കാറായ സമയത്താണ് ഷോറൂമിലെത്തിയ സൂരജ് അവളെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം.

അതിനുശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒമ്പത് മണിയോടെ ഷോറൂം അടയ്ക്കുന്നതിന് മുമ്പ് ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ശബ്‌നത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

കൃത്യത്തിന് ശേഷം നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് പോലീസ് പിടികൂടുകയായിരുന്നു. മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ ഏതാനും മാസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും, പ്രണയപ്പകയോ വ്യക്തിപരമായ തർക്കങ്ങളോ ആകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

An 18-year-old woman named Shabnam was found murdered in the trial room of a clothing store in west Delhi. Police have arrested her former friend Suraj and are investigating a possible motive linked to a personal dispute or love-related anger.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391741/shabnam-murder-delhi-showroom-trial-room)