---
title: "'അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ എടുത്ത് തറയിലടിച്ചു'; മാവേലിക്കരയിൽ ഒന്നരവയസ്സുകാരി കൊലപ്പെടുത്തി ക്രൂരത, പിതാവ് കസ്റ്റഡിയിൽ"
english_title: "Father kills one-year-old girl in Mavelikara, Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391726/father-kills-one-year-old-girl-mavelikara"
published_at: "2026-11-15T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af97be9bd39c_father-kills-one-year-old-girl-mavelikara.jpg"
keywords: ["KeralaNews", "CrimeNews", "PoliceInvestigation", "Child Crime", "Alappuzha News"]
---

# 'അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ എടുത്ത് തറയിലടിച്ചു'; മാവേലിക്കരയിൽ ഒന്നരവയസ്സുകാരി കൊലപ്പെടുത്തി ക്രൂരത, പിതാവ് കസ്റ്റഡിയിൽ

> **Lead Summary:** ആലപ്പുഴ : ആലപ്പുഴ മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. അസം സ്വദേശികളുടെ കുഞ്ഞായ ദീപികയാണ് മരിച്ചത്. പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ആലപ്പുഴ : ആലപ്പുഴ മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. അസം സ്വദേശികളുടെ കുഞ്ഞായ ദീപികയാണ് മരിച്ചത്. പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്രൂരകൃത്യം നടത്തുമ്പോള്‍ പരിതോഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി 10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആദ്യം കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണുവെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ പല ഭാഗത്തും പരുക്കുകള്‍ കണ്ടെത്തി.

പിന്നീട് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പരിതോഷ് കുറ്റം സമ്മതിച്ചതെന്നാണ് വിവരം. കുഞ്ഞിന്റെ മൂത്ത സഹോദരിയേയും ഇയാള്‍ ആക്രമിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Police in Mavelikkara, Alappuzha, have taken a father into custody after he allegedly killed his 18-month-old daughter by throwing her to the floor. The child, Deepika, was declared dead at the hospital, while police say the accused was intoxicated at the time of the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391726/father-kills-one-year-old-girl-mavelikara)