---
title: "'വടകരയിൽ തുടങ്ങിയ അന്വേഷണം ഹൈദരാബാദിലെത്തി'; അധ്യാപികമാർ പ്രതികളായ ലഹരിക്കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍"
english_title: "Vadakara Drug Case Mastermind Shinto Shibu Arrested in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391667/vadakara-drug-case-shinto-shibu-arrested"
published_at: "2026-11-14T22:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af899085adbd_vadakara-drug-case-shinto-shibu-arrested.jpg"
keywords: ["KeralaDrugCase", "Vadakara", "MDMA", "ShintoShibu", "HyderabadPolice"]
---

# 'വടകരയിൽ തുടങ്ങിയ അന്വേഷണം ഹൈദരാബാദിലെത്തി'; അധ്യാപികമാർ പ്രതികളായ ലഹരിക്കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍

> **Lead Summary:** കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. കേസിലെ 11 പ്രതികളില്‍ പത്തുപേരും ഇതോടെ അറസ്റ്റിലായി.

## Article Content

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. കേസിലെ 11 പ്രതികളില്‍ പത്തുപേരും ഇതോടെ അറസ്റ്റിലായി.

കേസിലെ രണ്ട് പ്രതികളെ ബുധനാഴ്ച പിടികൂടിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകരയില്‍ സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.

കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

The main accused in the Vadakara MDMA case, Wayanad native Shinto Shibu, has been arrested in Hyderabad by the investigating team. With his arrest, 10 of the 11 accused in the case have now been taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391667/vadakara-drug-case-shinto-shibu-arrested)