---
title: "'ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല'; കൊയിലാണ്ടിയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം, ബാലാവകാശ കമ്മിഷൻ കേസെടുത്തു"
english_title: "No Life Jacket on Board: Five-Year-Old Dies After Falling From Houseboat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391665/houseboat-fall-child-death-koyilandy"
published_at: "2026-11-14T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af89420aa2c0_houseboat-fall-child-death-koyilandy.jpg"
keywords: ["HouseboatSafety", "ChildRights", "KeralaNews", "Koyilandy", "TourismSafety"]
---

# 'ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല'; കൊയിലാണ്ടിയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം, ബാലാവകാശ കമ്മിഷൻ കേസെടുത്തു

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

## Article Content

കോഴിക്കോട് : കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബർ 12 ന് നടന്ന അപകടത്തിൽ മരിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഹൗസ് ബോട്ടുകാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ലൈസൻസില്ലാത്ത ബോട്ടിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നുമാണ് കുടുംബത്തിൻ്റെ ആക്ഷേപം.

സംഭവത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ, കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

The Kerala State Commission for Protection of Child Rights has taken suo motu cognizance of the death of a five-year-old boy who fell into a river from a houseboat in Koyilandy. The family alleges negligence, saying the boat lacked basic safety measures, including life jackets, and that complaints about the unlicensed vessel were ignored.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391665/houseboat-fall-child-death-koyilandy)