---
title: "ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകൾ വൈകിയോടുന്നു"
english_title: "Goods Train Derails in Shoranur; Rail Traffic Disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391659/shoranur-goods-train-derailment-traffic-disruption"
published_at: "2026-11-14T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af88dfeb5e12_shoranur-goods-train-derailment-traffic-disruption.jpg"
keywords: ["Shoranur", "GoodsTrain", "RailwayUpdate", "KeralaNews", "TrainDerailment", "RailwayDisruption"]
---

# ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകൾ വൈകിയോടുന്നു

> **Lead Summary:** പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് അടുത്തുവെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും നേരിടുകയാണ്.

## Article Content

പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് അടുത്തുവെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും നേരിടുകയാണ്.

പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗം നിലവിൽ ഷൊർണൂർ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് കിടക്കുന്നത്. പ്രധാന റെയിൽവേ പാതയിലുണ്ടായ തടസ്സം കാരണം തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന തീവണ്ടികൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ്.

വിവരമറിഞ്ഞ് റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ബോഗികൾ നീക്കം ചെയ്ത് ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രധാന പാതയായതിനാൽ ഇതുവഴി കടന്നുപോകേണ്ട മറ്റ് പാസഞ്ചർ, എക്സ്പ്രസ് തീവണ്ടികളും വൈകിയോടുകയാണ്.

A goods train derailed near the Cochin Bridge close to Shoranur Railway Station, causing major disruption on the route. Trains from the Thrissur side, including passenger and express services, are being delayed as railway officials work to restore traffic.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391659/shoranur-goods-train-derailment-traffic-disruption)