---
title: "കൊല്ലം വവ്വക്കാവിൽ കാറിടിച്ച് ഭിക്ഷാടകന് ദാരുണാന്ത്യം; കാറിനടിയിൽ കുടുങ്ങിയയാളെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചെന്ന് ആരോപണം, ഡ്രൈവർ കസ്റ്റഡിയിൽ"
english_title: "Vavvakkavu Accident: Beggar Dragged Under Car for Two Kilometers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391648/vavvakkavu-accident-beggar-dragged-two-kilometers"
published_at: "2026-11-14T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87d4073d45_vavvakkavu-accident-beggar-dragged-two-kilometers.jpg"
keywords: ["KeralaNews", "KollamAccident", "CarAccident", "PoliceCase"]
---

# കൊല്ലം വവ്വക്കാവിൽ കാറിടിച്ച് ഭിക്ഷാടകന് ദാരുണാന്ത്യം; കാറിനടിയിൽ കുടുങ്ങിയയാളെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചെന്ന് ആരോപണം, ഡ്രൈവർ കസ്റ്റഡിയിൽ

> **Lead Summary:** കൊല്ലം: കൊല്ലം വവ്വക്കാവിൽ കാറിടിച്ച് കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകനെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

## Article Content

കൊല്ലം: കൊല്ലം വവ്വക്കാവിൽ കാറിടിച്ച് കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകനെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽവെച്ച് വ്യാപാരിയായ കടത്തൂർ സ്വദേശി ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്നിട്ടും വാഹനം നിർത്താതെ മുന്നോട്ടുപോയെന്നും, പരിക്കേറ്റയാൾ കാറിനടിയിൽ കുടുങ്ങിയിരുന്നുവെന്നും വിവരമുണ്ട്.

ഇക്കാര്യം അറിഞ്ഞിട്ടും ഷാജഹാൻ ഏകദേശം രണ്ടുകിലോമീറ്ററോളം കാറോടിച്ചെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഒരു ഇടറോഡിൽവെച്ച് കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് ഇയാൾ സ്ഥലംവിട്ടതായും ആരോപണമുണ്ട്.

സംഭവത്തെ തുടർന്ന് പൊലീസാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.

A beggar was allegedly hit by a car and dragged nearly two kilometres in Vavvakkavu, Kollam, according to a police complaint. The victim died from serious injuries, while police have taken the driver and vehicle into custody and are reviewing CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391648/vavvakkavu-accident-beggar-dragged-two-kilometers)