---
title: "'കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരും'; ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ വൻ വഴിത്തിരിവ്, ആറുപേർ പിടിയിൽ"
english_title: "Jewellery Links Emerge in Chala Gold Heist; Six Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391636/chalai-gold-robbery-six-held"
published_at: "2026-11-14T19:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af86d49d6d75_chalai-gold-robbery-six-held.jpg"
keywords: ["ChalaiGoldRobbery", "Thiruvananthapuram", "KeralaPolice", "JewelleryTheft", "GoldTheft"]
---

# 'കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരും'; ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ വൻ വഴിത്തിരിവ്, ആറുപേർ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ 6 പേർ പിടിയിലായി. നാല് പേരെ വയനാട് ലക്കിടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ തിരുവനന്തപുരം നഗരത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ 6 പേർ പിടിയിലായി. നാല് പേരെ വയനാട് ലക്കിടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ തിരുവനന്തപുരം നഗരത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായവരിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും ഒളിവിലാണെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവർ 3 കിലോ സ്വർണ്ണമാണ് കവർന്നതെന്നാണ് പൊലീസ് നിഗമനം. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാറാണ് കഴിഞ്ഞ 25 വർഷമായി ചാലയിൽ ജ്വല്ലറി ബിസിനസ് നടത്തുന്നത്. പഴയ സ്വർണം പ്യൂരിഫൈ ചെയ്യാനായി വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.

Police have arrested six people in connection with the gold robbery at a jewellery owner’s residence in Chala, Thiruvananthapuram. Investigators say some of those detained have links to the jewellery business, and one suspect remains at large.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391636/chalai-gold-robbery-six-held)