---
title: "കൊയിലാണ്ടിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി വർക്കർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു"
english_title: "Child Rights Commission Takes Suo Motu Case Over Assault on 3-Year-Old in Koyilandy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391633/koyilandy-child-assault-child-rights-case"
published_at: "2026-11-14T18:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af862fcaa86a_koyilandy-child-assault-child-rights-case.jpg"
keywords: ["ChildRights", "KeralaNews", "Koyilandy", "Anganwadi", "PoliceCase"]
---

# കൊയിലാണ്ടിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി വർക്കർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

> **Lead Summary:** കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ മൂന്നു വയസുകാരനെ അങ്കണവാടി ജീവനക്കാരി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധാ കേസെടുത്തു. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കേസെടുത്തത്.

## Article Content

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ മൂന്നു വയസുകാരനെ അങ്കണവാടി ജീവനക്കാരി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധാ കേസെടുത്തു. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കേസെടുത്തത്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസർജ്ജനം നടത്തിയതിന് കുട്ടിയെ അതിക്രൂരമായി അടിച്ചുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.

അങ്കണവാടിയിൽ നിന്നും എത്തിയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കാലിൽ പാടുകൾ കണ്ട് അന്വേഷിച്ചപ്പോഴാണ് മർദന വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. സംഭവത്തിൽ രേഷ്മയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

The Kerala State Commission for Protection of Child Rights has taken suo motu cognizance of allegations that an anganwadi worker assaulted a three-year-old boy in Koyilandy, Kozhikode. The teacher, Reshma, has been suspended pending inquiry, while officials from the police, child protection department and ICDS have been asked to submit explanations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391633/koyilandy-child-assault-child-rights-case)