---
title: "തനിഷ്‌ക് ജ്വല്ലറിയിൽനിന്ന് 20 കിലോ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ"
english_title: "Tanishq jewellery theft: Meenakshi and two others arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391630/tanishq-jewellery-theft-meenakshi-arrested"
published_at: "2026-11-14T17:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8555ba297d_tanishq-jewellery-theft-meenakshi-arrested.jpg"
keywords: ["MaduraiTheft", "TanishqJewellery", "MeenakshiArrest", "TamilNaduNews", "GoldTheft"]
---

# തനിഷ്‌ക് ജ്വല്ലറിയിൽനിന്ന് 20 കിലോ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

> **Lead Summary:** ചെന്നൈ : മധുരയിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണക്കേസിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷും അറസ്റ്റിലായി. 20 കിലോ സ്വർണ്ണമാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.

## Article Content

ചെന്നൈ : മധുരയിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണക്കേസിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷും അറസ്റ്റിലായി. 20 കിലോ സ്വർണ്ണമാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ ഷോറൂമിലാണ് മോഷണം നടന്നത്. മുഖ്യപ്രതി നിശാന്തിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക്-ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.

മോഷണത്തിന് മുൻപ് നിശാന്ത് ഒരു ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ജ്വല്ലറി സന്ദർശിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. വീടടക്കം പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. മൂന്ന് തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും ഒരേ തൊപ്പി തന്നെയായിരുന്നു ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയതും പൊലീസ് പരിശോധിക്കുന്നു. അത് ട്രയൽ റണ്ണിനായിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പുതുതായി പ്രവർത്തനം തുടങ്ങിയ ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായാണ് വിവരം.

വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി അകത്തുകയറിയതാകാമെന്നാണ് പൊലീസ് സംശയം. മോഷണം പോയ ആഭരണങ്ങൾ എല്ലാം ഡിസ്‌പ്ലേ വിഭാഗത്തിലേതാണെന്നും ലോക്കറുകളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഷോറൂം തുറന്നത്. പുറത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകയറി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Police have arrested Instagram influencer Meenakshi and Suresh, the father of the prime suspect, in connection with a major gold theft at a Tanishq showroom in Madurai. Investigators say 20 kg of gold jewellery was stolen, while the search continues for the main accused, Nishanth, a bike-taxi driver and YouTuber.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391630/tanishq-jewellery-theft-meenakshi-arrested)