---
title: "കണ്ണൂർ - ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും വിമാനത്തിൽ"
english_title: "Bomb Threat on Kannur-Hyderabad IndiGo Flight; P.K. Sreemathi, E.P. Jayarajan Onboard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391627/kannur-hyderabad-indigo-flight-bomb-threat"
published_at: "2026-11-14T17:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af849792e41d_kannur-hyderabad-indigo-flight-bomb-threat.jpg"
keywords: ["IndiGoFlight", "BombThreat", "Kannur", "HyderabadAirport", "CPI(M)"]
---

# കണ്ണൂർ - ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും വിമാനത്തിൽ

> **Lead Summary:** **ഹൈദരാബാദ്: ക**ണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ആകാശത്തായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സുരക്ഷാ സോണിലിറക്കി വിശദമായ പരിശോധന നടത്തിവരികയാണ്.

## Article Content

**ഹൈദരാബാദ്: ക**ണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ആകാശത്തായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സുരക്ഷാ സോണിലിറക്കി വിശദമായ പരിശോധന നടത്തിവരികയാണ്.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളുമായ ഇ.പി. ജയരാജൻ, മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, വത്സൻ പനോളി എന്നിവർ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായാണ് വിവരം.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷാ ഏജൻസികൾ പരിശോധന ഊർജിതമാക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

An IndiGo flight from Kannur to Hyderabad received a bomb threat while airborne, prompting an emergency security response at Hyderabad airport. The aircraft was moved to a special security zone for detailed inspection, and all passengers were reported safe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391627/kannur-hyderabad-indigo-flight-bomb-threat)