---
title: "സാനിയ മിർസ പ്രണയത്തിൽ, വീണ്ടും വിവാഹിതയാകുന്നു? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടെന്നീസ് ഇതിഹാസം"
english_title: "Will Sania Mirza Marry Again? Tennis Icon Responds to Rumors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391527/sania-mirza-remarriage-rumors-response"
published_at: "2026-11-13T22:20:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af740c09735b_sania-mirza-remarriage-rumors-response.jpg"
keywords: ["SaniaMirza", "TennisIcon", "RemarriageRumors", "FarahKhan", "ShoaibMalik"]
---

# സാനിയ മിർസ പ്രണയത്തിൽ, വീണ്ടും വിവാഹിതയാകുന്നു? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടെന്നീസ് ഇതിഹാസം

> **Lead Summary:** മുംബൈ: വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ. നടി നേഹ ധൂപിയയും നടൻ അംഗദ് ബേദിയും അവതാരകരായ ഡബിൾ ഡേറ്റ് എന്ന ടോക്ക് ഷോയിൽ സംവിധായിക ഫറാ ഖാനോടൊപ്പം പങ്കെടുത്തപ്പോഴാണ് സാനിയ അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്.

## Article Content

മുംബൈ: വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ. നടി നേഹ ധൂപിയയും നടൻ അംഗദ് ബേദിയും അവതാരകരായ ഡബിൾ ഡേറ്റ് എന്ന ടോക്ക് ഷോയിൽ സംവിധായിക ഫറാ ഖാനോടൊപ്പം പങ്കെടുത്തപ്പോഴാണ് സാനിയ അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്.

അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ എന്ന അവതാരകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സാനിയ. തന്റെ പുരുഷ സുഹൃത്തുക്കൾ പലപ്പോഴും തന്നെ യാത്രകൾക്ക് ക്ഷണിക്കാറുണ്ടെന്നും അവർ കൂടുതലും തന്നോട് ആൺകുട്ടികളിൽ ഒരാളെപ്പോലെയാണ് പെരുമാറുന്നതെന്നും ആരും അത്തരമൊരു പ്രണയ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും സാനിയ വെളിപ്പെടുത്തി.

ഒരു പുരുഷനോടൊപ്പം മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ തോന്നുന്നുണ്ടോ എന്ന് അംഗദ് ചോദിച്ചപ്പോൾ സാനിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'എന്റെ ജീവിതത്തിൽ ഒരു പുരുഷനില്ല, ഭാവിയിൽ അങ്ങനെയൊന്നുണ്ടാകുമോ എന്ന് എനിക്കറിയില്ല' എന്നായിരുന്നു സാനിയയുടെ മറുപടി.

അടുത്തിടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷൊയ്ബ് മാലിക്കുമായുള്ള വിവാഹബന്ധം സാനിയ വേർപ്പെടുത്തിയത്. ഷൊയ്ബ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സാനിയയുടെ അടുത്ത വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും സാനിയയും തമ്മിൽ വിവാഹം കഴിക്കുകയാണെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് സാനിയയുടെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു.

Sania Mirza has dismissed rumors about remarrying while speaking on a talk show with Farah Khan. She said she has no man in her life at present, even as speculation about her personal life continues after her separation from Shoaib Malik.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391527/sania-mirza-remarriage-rumors-response)