---
title: "വി അബ്ദുറഹ്മാനെതിരായ അന്വേഷണം പരിഹാസ്യം; അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്‌ത കുറ്റം? - സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌"
english_title: "CPIM Calls Messi Controversy Probe Against V Abdurahiman Ridiculous"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391522/cpim-messi-controversy-probe-ridiculous"
published_at: "2026-11-13T21:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af730d09afc5_cpim-messi-controversy-probe-ridiculous.jpg"
keywords: ["CPIM", "MessiControversy", "VAbdurahiman", "Sathyapalan", "KeralaPolitics"]
---

# വി അബ്ദുറഹ്മാനെതിരായ അന്വേഷണം പരിഹാസ്യം; അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്‌ത കുറ്റം? - സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌

> **Lead Summary:** തിരുവനന്തപുരം: ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി അബ്ദുറഹിമാനും മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരെ നടക്കുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സിപിഐഎം. കേസിൽ വിശ്വസനീയമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

## Article Content

തിരുവനന്തപുരം: ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി അബ്ദുറഹിമാനും മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരെ നടക്കുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സിപിഐഎം. കേസിൽ വിശ്വസനീയമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുള്ള ഒരു കേസ് അവിടെയെത്തുന്നത് വരെ കൊണ്ടാടുക എന്ന ദുഷ്ടലാക്ക് മാത്രമാണ് സർക്കാരിന് ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. തെറ്റ് ചെയ്തവർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുന്നതിൽ ആർക്കും വിയോജിപ്പില്ലെന്നും, എന്നാൽ കേരളത്തിലെ ഫുട്ബോൾ രംഗത്തിന്റെ വളർച്ച മുന്നിൽക്കണ്ട് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രിയുടെ കുറ്റമെന്നും പാർട്ടി ചോദിച്ചു.

സർക്കാരിന്റെ പരാജയവും യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും മറച്ചുവയ്ക്കാനാണ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നതെന്നും സിപിഐഎം വിമർശിച്ചു. കായിക വകുപ്പ് സെക്രട്ടറിക്കെതിരെയും അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കള്ളപ്പണ ഇടപാട് ചേർത്തുവയ്ക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം ആർക്കും മനസ്സിലാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. വി അബ്ദുറഹിമാനും ഷറഫലിക്കും അടക്കം എതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം വ്യക്തമാക്കി.

അബ്ദുറഹ്മാനും റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആൻറോ അഗസ്റ്റിൻ അടക്കം നാല് പേരാണ് നിലവിൽ കേസിലെ പ്രതികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽ.

The CPI(M) state secretariat has called the investigation against former minister V. Abdurahiman and his former private secretary absurd, saying the government has failed to offer a credible explanation. It alleged that the probe is politically motivated and aimed at diverting attention from the government’s failures and internal UDF issues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391522/cpim-messi-controversy-probe-ridiculous)