---
title: "ആറന്മുള കേരളോത്സവത്തിൽ ഭക്ഷണം കിട്ടിയില്ല; മത്സരാർത്ഥികളുടെ പ്രതിഷേധം"
english_title: "Food shortage sparks protest at Aranmula Keralotsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391505/aranmula-keralotsavam-food-shortage-protest"
published_at: "2026-11-13T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af71387a6d0e_aranmula-keralotsavam-food-shortage-protest.png"
keywords: ["AranmulaKeralotsavam", "FoodShortage", "Keralotsavam", "Pathanamthitta", "KeralaNews"]
---

# ആറന്മുള കേരളോത്സവത്തിൽ ഭക്ഷണം കിട്ടിയില്ല; മത്സരാർത്ഥികളുടെ പ്രതിഷേധം

> **Lead Summary:** പത്തനംതിട്ട :ആറന്മുള ഗ്രാമപഞ്ചായത്തിൽ നടന്ന കേരളോത്സവത്തിൽ ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി മത്സരാർത്ഥികൾ പ്രതിഷേധിച്ചു. സമാപന ദിവസമായ ഇന്നാണ് നാക്കാലിക്കൽ സ്കൂളിൽ ഭക്ഷണം ലഭിക്കാത്തതെന്നാണ് പരാതി ഉയർന്നത്.

## Article Content

പത്തനംതിട്ട :ആറന്മുള ഗ്രാമപഞ്ചായത്തിൽ നടന്ന കേരളോത്സവത്തിൽ ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി മത്സരാർത്ഥികൾ പ്രതിഷേധിച്ചു. സമാപന ദിവസമായ ഇന്നാണ് നാക്കാലിക്കൽ സ്കൂളിൽ ഭക്ഷണം ലഭിക്കാത്തതെന്നാണ് പരാതി ഉയർന്നത്.

മൂന്നാം ദിവസമായിരുന്നു കേരളോത്സവത്തിന്റെ സമാപനം. ഉച്ച കഴിഞ്ഞിട്ടും ഭക്ഷണം നൽകാത്തതിനെ തുടർന്നാണ് മത്സരാർത്ഥികൾ രംഗത്തെത്തിയത്. പിന്നാലെ അസിസ്റ്റന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടു എന്നുമാണ് വിവരം.

കഴിഞ്ഞ രണ്ട് ദിവസവും സംഘാടക സമിതിയാണ് മത്സരാർത്ഥികൾക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ മൂന്നാം ദിവസം ഭക്ഷണം കിട്ടാത്തതോടെ കാര്യങ്ങൾ പ്രതിഷേധത്തിലേക്ക് നീങ്ങി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ സ്വന്തമായി ഭക്ഷണം ഒരുക്കുമായിരുന്നുവെന്നാണ് മത്സരാർത്ഥികളുടെ നിലപാട്.

സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിലും പ്രതിഷേധം ശക്തമായി. അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ച ശേഷമാണ് പ്രതിഷേധം കടുത്തത്. ഒടുവിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഭക്ഷണം വിളമ്പുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391505/aranmula-keralotsavam-food-shortage-protest)