---
title: "ഒരു നിമിഷത്തെ അശ്രദ്ധ, പൊലിഞ്ഞത് രണ്ട് ജീവൻ....! കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ ബന്ധുക്കൾ മരിച്ചു"
english_title: "One Moment of Carelessness: Two Killed in Car-Scooter Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391403/car-scooter-collision-two-killed-vembayam-"
published_at: "2026-11-13T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af682ad7efbb_car-scooter-collision-two-killed-vembayam-.jpg"
keywords: ["VembayamAccident", "ThiruvananthapuramNews", "RoadSafety", "CarCollision", "ScooterAccident"]
---

# ഒരു നിമിഷത്തെ അശ്രദ്ധ, പൊലിഞ്ഞത് രണ്ട് ജീവൻ....! കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ ബന്ധുക്കൾ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **വെമ്പായത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ബന്ധുക്കൾ മരിച്ചു. പനവൂർ മൂഴി കുലപ്പള്ളി വി.വി. ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന , ഇവരുടെ ബന്ധു ഹരികുമാർ എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **വെമ്പായത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ബന്ധുക്കൾ മരിച്ചു. പനവൂർ മൂഴി കുലപ്പള്ളി വി.വി. ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന , ഇവരുടെ ബന്ധു ഹരികുമാർ എന്നിവരാണ് മരിച്ചത്.

പോത്തൻകോട്-വെമ്പായം റോഡിൽ മേലെമുക്കിൽ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശയാണ് മരിച്ച ഹരികുമാറിന്റെ ഭാര്യ. മക്കൾ: ഹരിപ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ: വിഷ്ണുകുമാർ, ആർ.എസ്. വിപിൻ.

Two relatives were killed when a car and scooter collided near Vembayam in Thiruvananthapuram district. Police said the scooter, which was trying to overtake another vehicle, lost control and crashed into the oncoming car. The victims were taken to Thiruvananthapuram Medical College Hospital, but their lives could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391403/car-scooter-collision-two-killed-vembayam-)