---
title: "'അവധി കഴിഞ്ഞിട്ടും കോളജിലെത്തിയില്ല'; അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ കണ്ടത് നടുക്കുന്ന കാഴ്ച, യൂണിവേഴ്സിറ്റി കോളജ് അധ്യാപിക വീട്ടിൽ മരിച്ചനിലയിൽ"
english_title: "University College Professor Found Dead at Home After Failing to Return from Leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391398/university-college-professor-found-dead-at-home"
published_at: "2026-11-13T08:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6770f1d66d_university-college-professor-found-dead-at-home.jpg"
keywords: ["UniversityCollege", "Thiruvananthapuram", "AssistantProfessor", "KeralaNews"]
---

# 'അവധി കഴിഞ്ഞിട്ടും കോളജിലെത്തിയില്ല'; അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ കണ്ടത് നടുക്കുന്ന കാഴ്ച, യൂണിവേഴ്സിറ്റി കോളജ് അധ്യാപിക വീട്ടിൽ മരിച്ചനിലയിൽ

> **Lead Summary:** തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ പൂർണിമ ജെ. പ്രകാശിന്റെ മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

## Article Content

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ പൂർണിമ ജെ. പ്രകാശിന്റെ മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമയുടെ അവധി ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ അവധി കഴിഞ്ഞിട്ടും കോളജിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു.

വീട്ടിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കൾ ജീവിച്ചിരിപ്പില്ലെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകാനുണ്ട്.

An assistant professor in the Philosophy Department of University College, Thiruvananthapuram, was found dead at her home in Poojappura. Colleagues alerted police after she failed to return to work following her leave, and the body is believed to have been there for about five days. The cause of death has not yet been confirmed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391398/university-college-professor-found-dead-at-home)