---
title: "പത്തുവർഷത്തെ പ്രണയം കൈവിട്ടു..! വിദേശത്തായിരുന്ന സമയത്ത് കാമുകി മറ്റൊരാളുമായി അടുപ്പത്തിലായി; സംസാരിക്കാൻ മാളിൽ വിളിച്ചുവരുത്തിയ യുവാവ് രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു"
english_title: "10-Year Romance Ends in Tragedy as Expat Man Dies After Mall Jump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391308/expat-man-dies-after-mall-jump"
published_at: "2026-11-12T14:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af57e686c058_expat-man-dies-after-mall-jump.jpg"
keywords: ["KanpurNews", "UttarPradesh", "ExpatLife", "RelationshipTragedy", "MallIncident"]
---

# പത്തുവർഷത്തെ പ്രണയം കൈവിട്ടു..! വിദേശത്തായിരുന്ന സമയത്ത് കാമുകി മറ്റൊരാളുമായി അടുപ്പത്തിലായി; സംസാരിക്കാൻ മാളിൽ വിളിച്ചുവരുത്തിയ യുവാവ് രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു

> **Lead Summary:** **ലഖ്‌നോ:** ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രണയം നിരസിച്ചതിനെത്തുടർന്ന് പ്രവാസി യുവാവ് മാളിൽ നിന്ന് ചാടി ജീവനൊടുക്കി. സർവോദയ നഗറിലെ റേവ് മോട്ടി മാളിലാണ് ദാരുണമായ സംഭവം നടന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്ന ഇംതിയാസ് റിയാസ് എന്ന സിക്കന്ദർ ആണ് മരിച്ചത്.

## Article Content

**ലഖ്‌നോ:** ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രണയം നിരസിച്ചതിനെത്തുടർന്ന് പ്രവാസി യുവാവ് മാളിൽ നിന്ന് ചാടി ജീവനൊടുക്കി. സർവോദയ നഗറിലെ റേവ് മോട്ടി മാളിലാണ് ദാരുണമായ സംഭവം നടന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്ന ഇംതിയാസ് റിയാസ് എന്ന സിക്കന്ദർ ആണ് മരിച്ചത്.

തന്റെ ബന്ധു കൂടിയായ യുവതിയുമായി സിക്കന്ദർ പത്തുവർഷത്തോളമായി പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നെങ്കിലും, സിക്കന്ദർ വിദേശത്തായിരുന്ന സമയത്ത് യുവതി മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മാളിലെത്തിയ സിക്കന്ദർ, സംസാരിക്കാനായി യുവതിയെയും അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന യുവതി വീണ്ടും നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കടുത്ത മാനസിക സംഘർഷത്തിലായ സിക്കന്ദർ മാളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ അടുത്തുള്ള റീജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ജ്യോതി ശ്രീ അറിയിച്ചു.

A 36-year-old expatriate man died after jumping from the second floor of a mall in Kanpur, Uttar Pradesh, following a dispute over a long-term relationship. Police said he had called the woman to the mall to speak with her after she allegedly developed a relationship with someone else while he was abroad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391308/expat-man-dies-after-mall-jump)