---
title: "'ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ നിന്ന്, കേരളത്തിലേതുപോലെ കർശനമായ പഠനനിലവാരം അവിടെ ഉണ്ടാകുന്നില്ല' - കെ മുരളീധരന്‍"
english_title: "K Muraleedharan Says Nurses Trained Outside Kerala May Be Behind Injection Mix-Up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391182/nurses-trained-outside-kerala-injection-mixup"
published_at: "2026-11-11T15:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af44057017c5_nurses-trained-outside-kerala-injection-mixup.jpg"
keywords: ["KeralaHealth", "NursingEducation", "KMuraleedharan", "KMSCL", "SMADrug"]
---

# 'ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ നിന്ന്, കേരളത്തിലേതുപോലെ കർശനമായ പഠനനിലവാരം അവിടെ ഉണ്ടാകുന്നില്ല' - കെ മുരളീധരന്‍

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇൻജക്ഷൻ മാറി കുത്തുന്ന സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ നഴ്‌സുമാർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിലേതുപോലെ കർശനമായ പഠനനിലവാരം അവിടെ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകളുടെ എണ്ണം നൂറിൽ നിന്നും ഇരുനൂറായി ഉയർത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇൻജക്ഷൻ മാറി കുത്തുന്ന സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ നഴ്‌സുമാർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിലേതുപോലെ കർശനമായ പഠനനിലവാരം അവിടെ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകളുടെ എണ്ണം നൂറിൽ നിന്നും ഇരുനൂറായി ഉയർത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം.എസ്.സി.എല്ലിൽ (KMSCL) ഉദ്യോഗസ്ഥർ വരാൻ മടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മരുന്ന് കമ്പനിക്കാരുമായുള്ള അനാവശ്യ ഇടനിലകൾ അനുവദിക്കില്ലെന്ന് കർശന നിലപാടെടുത്തതാണ് ഉദ്യോഗസ്ഥരെ പിന്നോട്ടടിപ്പിക്കുന്നത്. മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും പൂർണ്ണമായും ഉദ്യോഗസ്ഥർക്കാണ്. കൃത്യമായ സുതാര്യത ഉറപ്പാക്കുന്നത് കൊണ്ടാണ് പലരും ചുമതല ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എം.എ. (SMA) മരുന്ന് വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ കത്ത് ആശങ്ക പ്രകടിപ്പിക്കുന്നതല്ല, മറിച്ച് വിലകൂടിയ മരുന്നുകൾ ലഭ്യമാക്കണമെന്ന ആവശ്യ മുന്നോട്ടുവെക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. മുന്നണിയിലോ സർക്കാരിന്റെ പ്രവർത്തനങ്ങളിലോ യാതൊരു വിധ ഭിന്നതകളുമില്ലെന്നും, വകുപ്പ് മന്ത്രിമാരുമായി കൃത്യമായ ആലോചന നടത്തിയാണ് പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പ്രകാശ് എം.പി. പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Health Minister K. Muraleedharan alleged that nurses trained in other states may have been involved in incidents of injections being administered incorrectly. He said Kerala’s stricter nursing education standards are not followed elsewhere and added that the number of nursing seats in the state will be increased from 100 to 200.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391182/nurses-trained-outside-kerala-injection-mixup)