---
title: "'ഇനി ആ ക്ലാസ് മുറിയിൽ ജുവൽ ലക്ഷ്മിയില്ല'; പ്രിയ സഹപാഠിക്ക് കണ്ണീരോടെ വിടനൽകാൻ വളയം സ്കൂൾ, പൊതുദർശനം മൂന്നുമണിക്ക്"
english_title: "Jewel Lakshmi to Be Bid Farewell at Valayam School; Public Viewing at 3 PM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391163/jewel-lakshmi-public-viewing-valayam-school"
published_at: "2026-11-11T13:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af425e3c79ef_jewel-lakshmi-public-viewing-valayam-school.jpg"
keywords: ["JewelLakshmi", "ValayamSchool", "KeralaNews", "PublicViewing", "StudentDeath"]
---

# 'ഇനി ആ ക്ലാസ് മുറിയിൽ ജുവൽ ലക്ഷ്മിയില്ല'; പ്രിയ സഹപാഠിക്ക് കണ്ണീരോടെ വിടനൽകാൻ വളയം സ്കൂൾ, പൊതുദർശനം മൂന്നുമണിക്ക്

> **Lead Summary:** നാദാപുരം(കോഴിക്കോട്) : നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജുവൽ ലക്ഷ്മിയുടെ മൃതദേഹം വളയം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിക്കും. ഇന്ന് പകൽ

## Article Content

നാദാപുരം(കോഴിക്കോട്) : നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജുവൽ ലക്ഷ്മിയുടെ മൃതദേഹം വളയം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിക്കും. ഇന്ന് പകൽ

3 മണി മുതൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

വളയത്ത് ജുവൽ ലക്ഷ്മിയുടെ സഹപാഠികളും അധ്യാപകരും അന്ത്യോപചാരമർപ്പിക്കും. തുടർന്ന് നാട്ടുകാർക്കായി പൊതുദർശനത്തിന് സൗകര്യമൊരുക്കും.

പിന്നീട് വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് രാത്രി 9 ന് സംസ്‌കരിക്കും. വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകളാണ് ജുവൽ ലക്ഷ്മി.

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് പെൺകുട്ടിയെ വീടിൻ്റെ ടെറസിൽ ഷാളിൽ കെട്ടിതൂങ്ങി നിലയിൽ കണ്ടെത്തിയത്.

ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.

***മാനസിക പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടുക. ടെലി മനസ് ഹെൽപ്‌ലൈൻ: 14416, ഡിസ്ട്രസ് ഹെൽപ്‌ലൈൻ: 1056***

The body of eighth-grade student Jewel Lakshmi will be brought to Valayam Government Higher Secondary School for public viewing at 3 PM today. Classmates, teachers, and local residents will pay their last respects before the funeral is held tonight at 9 PM.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391163/jewel-lakshmi-public-viewing-valayam-school)