---
title: "പൊന്നുപോലെ വളർത്തിയ മകന്റെ കൈയിൽനിന്ന് അമ്മയ്ക്ക് കുത്തേറ്റു; ലഹരിക്ക് പണം നൽകാത്തതിന്റെ പകയിൽ ക്രൂരത"
english_title: "Son Stabs Mother After She Refused Money for Drugs in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391070/son-stabs-mother-for-drug-money-thiruvananthapuram"
published_at: "2026-11-10T21:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3470f9cb71_son-stabs-mother-for-drug-money-thiruvananthapuram.jpg"
keywords: ["ThiruvananthapuramCrime", "DrugIncident", "KeralaPolice", "MurderAttempt", "CrimeNews"]
---

# പൊന്നുപോലെ വളർത്തിയ മകന്റെ കൈയിൽനിന്ന് അമ്മയ്ക്ക് കുത്തേറ്റു; ലഹരിക്ക് പണം നൽകാത്തതിന്റെ പകയിൽ ക്രൂരത

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പണം നൽകാത്തതിന്റെ ദേഷ്യത്തിൽ ഇയാൾ വീട്ടിലെ സാധനങ്ങൾ മുഴുവൻ അടിച്ചു തകർത്തതായി പോലീസ് പറഞ്ഞു. തുടർന്ന് മാതാവിനെ ക്രൂരമായി മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

പരിക്കേറ്റ സന്ധ്യയെ നാട്ടുകാർ ചേർന്ന് കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പിന്നാലെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

സന്ധ്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സജീവ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

A 28-year-old man was taken into custody in Thiruvananthapuram after allegedly stabbing his mother when she refused to give him money to buy drugs. The injured woman was taken to a nearby primary health centre, and police have registered a case based on her complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391070/son-stabs-mother-for-drug-money-thiruvananthapuram)