---
title: "രക്ഷിതാക്കൾ ശ്രദ്ധിക്കുക....! കുഞ്ഞുങ്ങൾക്കായി കരുതലിന്റെ രണ്ട് തുള്ളി; കണ്ണൂരിൽ നവംബർ 22ന് പൾസ് പോളിയോ, ഒരു കുട്ടിയും ഒഴിവാകരുതെന്ന് ആരോഗ്യവകുപ്പ്"
english_title: "Pulse Polio Drive in Kannur on November 22 for Children Under Five"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391054/kannur-pulse-polio-drive-november-22"
published_at: "2026-11-10T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af321936e329_kannur-pulse-polio-drive-november-22.jpg"
keywords: ["PulsePolio", "KannurHealth", "PolioDrive", "ChildImmunization", "PublicHealth"]
---

# രക്ഷിതാക്കൾ ശ്രദ്ധിക്കുക....! കുഞ്ഞുങ്ങൾക്കായി കരുതലിന്റെ രണ്ട് തുള്ളി; കണ്ണൂരിൽ നവംബർ 22ന് പൾസ് പോളിയോ, ഒരു കുട്ടിയും ഒഴിവാകരുതെന്ന് ആരോഗ്യവകുപ്പ്

> **Lead Summary:** കണ്ണൂർ: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി നവംബർ 22ന് ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. 1,655 അതിഥി തൊഴിലാളി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും.

## Article Content

കണ്ണൂർ: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി നവംബർ 22ന് ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. 1,655 അതിഥി തൊഴിലാളി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും.

ഇതിനായി ജില്ലയിൽ 1,586 വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകൾ വഴി വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്.

519 സൂപ്പർവൈസർമാരും 3,465 ബൂത്ത് വോളണ്ടിയർമാരും പൾസ് പോളിയോ ക്യാമ്പെയിനിൽ പങ്കാളിയാകും. അഞ്ച് വയസ്സിൽ താഴെയുള്ള ഒരു കുട്ടിയും വാക്സിനേഷൻ പരിധിയിൽനിന്ന് ഒഴിവാകാതിരിക്കാൻ രക്ഷിതാക്കൾ സഹകരിക്കണമെന്നും നവംബർ 22ന് കുട്ടികളെ അടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് പോളിയോ തുള്ളിമരുന്ന് നൽകണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ പോളിയോ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ പ്രാണ്‍ സിംഗ് അധ്യക്ഷത വഹിച്ചു.

Kannur district will conduct its Pulse Polio immunization drive on November 22, covering 1,35,142 children under the age of five. Special arrangements are also in place for 1,655 children of migrant workers, with more than 1,500 vaccination booths and house-to-house teams deployed to ensure no child is missed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391054/kannur-pulse-polio-drive-november-22)