---
title: "ഇസ്രയേൽ ജോലി സ്വപ്നം കണ്ട് പണം നൽകിയവർ വഞ്ചിതരായി...! മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഒളിവുജീവിതം; കോടികളുടെ തട്ടിപ്പുകേസിലെ മുഖ്യപ്രതികൾ പിടിയിൽ"
english_title: "Israel Job Fraud: Arun Ezra, Mary Lopez Arrested in Chandigarh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391051/israel-job-fraud-arrested-chandigarh"
published_at: "2026-11-10T18:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af31c75e8f53_israel-job-fraud-arrested-chandigarh.jpg"
keywords: ["IsraelJobFraud", "KeralaPolice", "ChandigarhArrest", "KollamScam", "JobRecruitmentFraud"]
---

# ഇസ്രയേൽ ജോലി സ്വപ്നം കണ്ട് പണം നൽകിയവർ വഞ്ചിതരായി...! മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഒളിവുജീവിതം; കോടികളുടെ തട്ടിപ്പുകേസിലെ മുഖ്യപ്രതികൾ പിടിയിൽ

> **Lead Summary:** കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടി. കൊല്ലം അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.

## Article Content

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടി. കൊല്ലം അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ മാറിനിന്നതിനാൽ അന്വേഷണം പൊലീസിന് വലിയ വെല്ലുവിളിയായി. തുടർന്ന് ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം അവിടേക്ക് തിരിച്ചു.

ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്തായിരുന്നു പൊലീസിന്റെ അന്വേഷണം. പൊലീസ് എത്തിയെന്ന സൂചന ലഭിച്ചതോടെ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നതായാണ് വിവരം.

പ്രതികളെ പിന്തുടർന്ന സംഘം 9-ന് പുലർച്ചെ മൂന്ന് മണിയോടെ സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തു നിന്നാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.

അഞ്ചാലുംമൂട് പോലീസ് സബ് ഇൻസ്‌പെക്ടർ സാന്‍റോ പി.എ., സീനിയർ സിവിൽ പോലീസ് ഓഫീസർ റോസി സേവിയർ, സിവിൽ പോലീസ് ഓഫീസർമാരായ വിഘ്‌നേഷ്, സുനിലാൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷം കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Special investigation team has arrested the main accused in the Israel job scam, Arun Ezra and Mary Lopez, from Chandigarh. The duo had been absconding after allegedly cheating job seekers of crores by promising employment in Israel. Police said they will be taken to Kollam for detailed interrogation and evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391051/israel-job-fraud-arrested-chandigarh)