---
title: "'എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം'; ആത്മഹത്യക്കുറിപ്പിലെ വാക്കുകൾ ഇങ്ങനെ ...; സായയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം"
english_title: "‘Sell My Gold to Pay the Car EMI’: Family Alleges Suspicious Death of Saiya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391047/saiya-suspicious-death-kollam-family-alleges-murder"
published_at: "2026-11-10T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af30c55ab3f4_saiya-suspicious-death-kollam-family-alleges-murder.jpg"
keywords: ["KollamNews", "SuspiciousDeath", "PoliceInvestigation", "FamilyAllegation", "KeralaCrime"]
---

# 'എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം'; ആത്മഹത്യക്കുറിപ്പിലെ വാക്കുകൾ ഇങ്ങനെ ...; സായയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

> **Lead Summary:** കൊല്ലം: ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.

## Article Content

കൊല്ലം: ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.

മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനു ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യയല്ല കൊലപാതകമാണെന്നു കുടുംബം ആരോപിച്ചതിനു പിന്നാലെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ ഒക്ടോബർ 31ന് രാത്രി 8.30നാണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സായയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്.

പത്തനാപുരം സ്വദേശിയായ യുവതിയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി.

Saiya, 26, was found hanging at her husband’s house in Kollam, and her family alleges that she was murdered. Police had initially treated the case as an unnatural death, but they are now preparing for a deeper investigation after the family’s complaint. A suicide note reportedly found at the scene said she loved her husband and asked that her gold be sold to pay the car EMI.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391047/saiya-suspicious-death-kollam-family-alleges-murder)