---
title: "സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു, ഇരുപതോളം കുട്ടികൾക്ക് പരിക്ക്"
english_title: "School Bus Overturns While Returning Home; Around 20 Children Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391045/school-bus-overturns-children-injured"
published_at: "2026-11-10T17:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af30ae87a03a_school-bus-overturns-children-injured.jpg"
keywords: ["SchoolBusAccident", "Thiruvananthapuram", "KeralaNews", "StudentInjury", "RoadAccident"]
---

# സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു, ഇരുപതോളം കുട്ടികൾക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം: പാലോട് കൊല്ലായിയിൽ സ്കൂൾ ബസ് മറിഞ്ഞു അപകടം. ഇരുപതോളം കുട്ടികൾക്ക് പരിക്ക്. ഗവ. എൽപി സ്കൂളിലെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

## Article Content

തിരുവനന്തപുരം: പാലോട് കൊല്ലായിയിൽ സ്കൂൾ ബസ് മറിഞ്ഞു അപകടം. ഇരുപതോളം കുട്ടികൾക്ക് പരിക്ക്. ഗവ. എൽപി സ്കൂളിലെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ കുട്ടികൾക്കും ബസിലുണ്ടായിരുന്ന ആയക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അഞ്ച് കുട്ടികളെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

A school bus from a government LP school overturned in Pallode Kollayil, Thiruvananthapuram, injuring around 20 children. The injured were taken to Kadakkal Taluk Hospital, and officials said none of the injuries were serious.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391045/school-bus-overturns-children-injured)