---
title: "വിദ്യാർഥികൾക്ക് സന്തോഷവാർത്ത...! ഭാവിയിലെ തൊഴിൽമേഖലകൾ ലക്ഷ്യമിട്ട് പുതിയ കോഴ്സുകൾ; കോഴിക്കോട് ജില്ലയിലെ കോളേജുകളിൽ പഠനാവസരങ്ങൾ വർധിക്കുന്നു"
english_title: "New Job-Focused Courses in Kozhikode Colleges; More Study Opportunities Ahead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390786/kozhikode-colleges-new-courses"
published_at: "2026-11-08T18:55:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0789dc9be9_kozhikode-colleges-new-courses.jpg"
keywords: ["KozhikodeNews", "EducationUpdate", "CollegeAdmissions", "AIPrograms", "DataScience"]
---

# വിദ്യാർഥികൾക്ക് സന്തോഷവാർത്ത...! ഭാവിയിലെ തൊഴിൽമേഖലകൾ ലക്ഷ്യമിട്ട് പുതിയ കോഴ്സുകൾ; കോഴിക്കോട് ജില്ലയിലെ കോളേജുകളിൽ പഠനാവസരങ്ങൾ വർധിക്കുന്നു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ആഗോള തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് എഐ, ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ്, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ ഓണേഴ്സ് പ്രോഗ്രാമുകളാണ് അനുവദിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ആഗോള തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് എഐ, ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ്, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ ഓണേഴ്സ് പ്രോഗ്രാമുകളാണ് അനുവദിച്ചത്.

സർവകലാശാലാ അനുമതിക്കും ആദ്യ 5 വർഷം പുതിയ തസ്തികകൾ സൃഷ്ടിക്കില്ലെന്ന ഉപാധിക്കും വിധേയമായാണ് കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്. ബിസിഎ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരവും നിർബന്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ സയൻസ് ഓണേഴ്സ് ആരംഭിക്കും. കൊടുവള്ളി ഗവ. സിഎച്ച്എംകെഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിസിഎ ഓണേഴ്സ് ലഭിക്കും.

കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജിൽ ഇന്റഗ്രേറ്റഡ് പിജി ഇൻ ഇംഗ്ലിഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓണേഴ്സ് എന്നിവയും തുടങ്ങും. ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി സൈക്കോളജി ഓണേഴ്സ്, കംപ്യൂട്ടർ സയൻസ് ഓണേഴ്സ് എന്നിവയാണ് അനുവദിച്ചത്.

റൗസത്തുൽ ഉലൂം അറബിക് കോളജിൽ ബി.കോം ഓണേഴ്സ്, ചേളന്നൂർ ശ്രീനാരായണഗുരു കോളജിൽ ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഓണേഴ്സ്, ബിഎ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് എന്നിവ ആരംഭിക്കും. പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവ. കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് ഓണേഴ്സ്, ജിയോഗ്രഫി ഓണേഴ്സ് കോഴ്സുകളും ഉണ്ടാകും.

മൊകേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിസിഎ ഓണേഴ്സ്, ബി.കോം ഓണേഴ്സ്, നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎ ബിസിനസ് ഇക്കണോമിക്സ്, ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓണേഴ്സ് എന്നിവയും അനുവദിച്ചു. മലബാർ ക്രിസ്ത്യൻ കോളജിൽ ബിഎസ്‌സി ബോട്ടണി ഓണേഴ്സ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ബിഎസ്‌സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ സയൻസ് എന്നിവയും പുതിയ കോഴ്സുകളായി വരുന്നു.

Government and aided arts and science colleges in Kozhikode district are set to launch new honours programmes aligned with emerging job market needs, including AI, data science, computer science, and mass communication. The courses have been approved subject to university clearance and a five-year restriction on creating new posts, while BCA programmes will also require AICTE approval.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390786/kozhikode-colleges-new-courses)