---
title: "സൈക്കിളിൽ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കുരുന്ന്; വഴിയിൽ കാത്തിരുന്നത് കണ്ണീരിലാഴ്ത്തിയ ദുരന്തം, ആറാം ക്ലാസുകാരന് ദാരുണാന്ത്യം"
english_title: "Sixth-Grade Boy Killed in Lorry Crash While Cycling Home in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390785/sixth-grade-boy-killed-lorry-crash-aluva"
published_at: "2026-11-08T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0750f7e9ef_sixth-grade-boy-killed-lorry-crash-aluva.jpg"
keywords: ["KeralaNews", "AluvaAccident", "RoadAccident", "ChildSafety", "TrafficPolice"]
---

# സൈക്കിളിൽ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കുരുന്ന്; വഴിയിൽ കാത്തിരുന്നത് കണ്ണീരിലാഴ്ത്തിയ ദുരന്തം, ആറാം ക്ലാസുകാരന് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം.

## Article Content

കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം.

ഇന്ന് രാവിലെ മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അമാനുള്ളയെ ലോറി പിറകിൽ നിന്ന് വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

എന്നാൽ ലോറി ഇടിച്ചിട്ടില്ലെന്നും കുട്ടിയുടെ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നുമാണ് ലോറി ഡ്രൈവറുടെ വാദം. ലോറി ഡ്രൈവർ പ്രിജു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോറിയും പോലീസ് പിടിച്ചെടുത്തു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനായിക്കുളം വലിയപറമ്പിൽ റഫീഖിന്റെ മകനായ അമാനുള്ള ഹാരിസ് ആലുവ സെൻ്റ് ഫ്രാൻസിസ് സ്‌കൂളിലെ വിദ്യാർഥിയാണ്.

An 11-year-old sixth-grade student, Amulla Harris, died after a lorry hit him while he was returning home on a bicycle from tuition in Aluva’s Muppathadam area. Police have taken the driver into custody and seized the vehicle, while the driver claims the bicycle lost control and fell.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390785/sixth-grade-boy-killed-lorry-crash-aluva)