---
title: "'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാരിൻ്റെ അനുമതി തേടുന്ന സാഹചര്യം കേരളത്തിൽ മാത്രം'- റോജി എം. ജോൺ"
english_title: "New Courses in Autonomous Colleges Need Only University Approval, Says Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390776/autonomous-colleges-university-approval-new-courses"
published_at: "2026-11-08T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af057c113243_autonomous-colleges-university-approval-new-courses.jpg"
keywords: ["AutonomousColleges", "HigherEducation", "UniversityApproval", "KeralaNews", "AcademicAutonomy"]
---

# 'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാരിൻ്റെ അനുമതി തേടുന്ന സാഹചര്യം കേരളത്തിൽ മാത്രം'- റോജി എം. ജോൺ

> **Lead Summary:** **കൊച്ചി: **എയ്ഡഡ് - സ്വാശ്രയ ഓട്ടോണമസ് (സ്വയംഭരണ) കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഓട്ടോണമസ് കോളേജുകളിൽ കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും അതാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിൽ വലിയ കാലതാമസമുണ്ടാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

## Article Content

**കൊച്ചി: **എയ്ഡഡ് - സ്വാശ്രയ ഓട്ടോണമസ് (സ്വയംഭരണ) കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഓട്ടോണമസ് കോളേജുകളിൽ കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും അതാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിൽ വലിയ കാലതാമസമുണ്ടാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരം തടസ്സങ്ങൾ അക്കാദമിക് തത്വത്തെത്തന്നെ അട്ടിമറിക്കുന്നതിനാലാണ് സർക്കാരിന്റെ അനുമതിക്ക് പകരം സർവകലാശാലയുടെ അനുമതി മാത്രം മതിയെന്ന് തീരുമാനിച്ചത്. അക്കാദമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്‌സുകളിൽ എന്ത് അഴിമതി നടക്കാനാണ്? മുൻപ് അഴിമതി വാങ്ങി ശീലമുള്ളതുകൊണ്ടാണ് ചിലർക്ക് അങ്ങനെ തോന്നുന്നത്. ഈ തീരുമാനം സർക്കാർ കോളേജുകൾക്ക് ബാധകമല്ല. എയ്ഡഡ്/സർക്കാർ കോളേജുകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി തുടർന്നും വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്," മന്ത്രി വ്യക്തമാക്കി.

യുജിസി മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും ഉന്നതപഠനത്തിനായി വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നത് തടഞ്ഞ് സംസ്ഥാനത്ത് തന്നെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കോഴ്‌സുകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും. പരമ്പരാഗത കോഴ്‌സുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വിദ്യാർത്ഥികളിൽ കൂടുതൽ താല്പര്യമുണ്ടാക്കുമെന്നും, മെറിറ്റ് സീറ്റുകളിലും സംവരണ തത്വങ്ങളിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്നും റോജി എം. ജോൺ ഉറപ്പുനൽകി.

Higher Education Minister Roji M. John said Kerala is the only state where new courses in autonomous colleges had to seek government approval, causing delays. He said the new decision to require only university approval aims to promote academic autonomy, while government approval will still be needed for aided and government colleges.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390776/autonomous-colleges-university-approval-new-courses)