---
title: "കളിച്ചുനടന്ന മുറ്റത്ത് തന്നെ കുഞ്ഞുജീവൻ പൊലിഞ്ഞു; മഴവെള്ളം നിറഞ്ഞ നിർമ്മാണക്കുഴിയിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Five-Year-Old Dies After Falling Into Rainwater-Filled Construction Pit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390669/five-year-old-dies-construction-pit"
published_at: "2026-11-07T18:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef248a2572a_five-year-old-dies-construction-pit.jpg"
keywords: ["PalakkadNews", "KeralaNews", "ChildSafety", "ConstructionAccident", "RainwaterPit"]
---

# കളിച്ചുനടന്ന മുറ്റത്ത് തന്നെ കുഞ്ഞുജീവൻ പൊലിഞ്ഞു; മഴവെള്ളം നിറഞ്ഞ നിർമ്മാണക്കുഴിയിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

## Article Content

പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

A five-year-old girl, Anusree, died after accidentally falling into a rainwater-filled pit dug for a new house construction in Mundur, Palakkad. Despite being rescued and rushed to hospital, she could not be saved; the body has been shifted to Palakkad District Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390669/five-year-old-dies-construction-pit)