---
title: "ഭാഗ്യാന്വേഷികൾക്ക് ക്രിസ്മസ് സമ്മാനം; 20 കോടിയിൽനിന്ന് 25 കോടിയായി ബംപർ ഒന്നാം സമ്മാനം ഉയർത്തി, ടിക്കറ്റ് വിൽപ്പന 28 മുതൽ"
english_title: "Christmas Bumper First Prize Raised to ₹25 Crore; Ticket Sales Begin on 28th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390663/christmas-bumper-first-prize-raised"
published_at: "2026-11-07T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef12b8ec3dd_christmas-bumper-first-prize-raised.jpg"
keywords: ["Lottery", "ChristmasBumper", "KeralaLottery", "PrizeMoney", "TicketSales"]
---

# ഭാഗ്യാന്വേഷികൾക്ക് ക്രിസ്മസ് സമ്മാനം; 20 കോടിയിൽനിന്ന് 25 കോടിയായി ബംപർ ഒന്നാം സമ്മാനം ഉയർത്തി, ടിക്കറ്റ് വിൽപ്പന 28 മുതൽ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്.

ഓണം ബംപറിന് തുല്യമായ സമ്മാനത്തുക നൽകുന്നതോടെ ഭാഗ്യാന്വേഷികൾക്കായി വലിയ തുകയുടെ സമ്മാനമഴയാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് ഒരുക്കുന്നത്. നവംബർ 28 മുതൽ ബംപർ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും.

ഒരു ടിക്കറ്റിന് 450 രൂപയാണ് വില വരുന്നത്. ഉയർന്ന സമ്മാനത്തുകയ്ക്ക് പുറമേ രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും.

ലോട്ടറി വിപണിയിൽ നിന്ന് മികച്ച വരുമാനം പ്രതീക്ഷിക്കുന്ന ഭാഗ്യക്കുറി വകുപ്പ്, മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്.

The state lottery department has increased the first prize of this year’s Christmas-New Year bumper lottery to ₹25 crore from ₹20 crore. Tickets will be available from November 28, and the draw is scheduled for February 1, 2027.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390663/christmas-bumper-first-prize-raised)