---
title: "'ജന്തർ മന്തർ അറ്റ് കൊച്ചി': നീതിയുക്തമായ തിരഞ്ഞെടുപ്പിന് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് അഭിജിത് ദീപ്‌കെ"
english_title: "Abhijit Deepke in Kochi, Says Fair Election Process Is Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390657/abhijit-deepke-kochi-protest-fair-election-"
published_at: "2026-11-07T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef01fc4fbb4_abhijit-deepke-kochi-protest-fair-election-.jpg"
keywords: ["AbhijeetDipke", "CJPProtest", "Kochi", "GyaneshKumar", "KeralaNews", "AbhijitDeepke", "KochiNews", "ElectionReform", "VoteRigging"]
---

# 'ജന്തർ മന്തർ അറ്റ് കൊച്ചി': നീതിയുക്തമായ തിരഞ്ഞെടുപ്പിന് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് അഭിജിത് ദീപ്‌കെ

> **Lead Summary:** ** **കൊച്ചിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സ്ഥാപകൻ അഭിജിത് ദീപ്‌കെ എത്തി. ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ നടക്കുന്നത്. നടൻ പ്രകാശ് രാജും ജാഥയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിൽ അതിഥിയായാണ് എത്തിയതെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു.

## Article Content

** **കൊച്ചിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സ്ഥാപകൻ അഭിജിത് ദീപ്‌കെ എത്തി. ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ നടക്കുന്നത്. നടൻ പ്രകാശ് രാജും ജാഥയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിൽ അതിഥിയായാണ് എത്തിയതെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ലെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി. കേരളത്തിലെ യുവാക്കളും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരുപാട് സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്ഷണപ്രകാരമാണ് കൊച്ചിയിലെത്തിയതെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. വോട്ടു കൊള്ളക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രതിഷേധം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലിയോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്ത് പ്രതിഷേധ സദസ്സ് നടക്കും. ജെ.എൻ.യു.എസ്‌.യു ജോയിന്റ് സെക്രട്ടറിയും ഐസ നേതാവുമായ ഡാനിഷ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് എസ്. ശിൽപ, കെ.എസ്.യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ എന്നിവരും പങ്കെടുക്കും. സിജെപിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകും.

Abhijit Deepke arrived in Kochi to take part in a CJP protest against Gyanesh Kumar, saying that a fair election process cannot exist as long as Kumar remains in office. The march, which began at Marine Drive, is part of a wider anti-vote-rigging campaign, with several student and youth leaders expected to join the public meeting at Rajendra Maidan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390657/abhijit-deepke-kochi-protest-fair-election-)