---
title: "ലഹരി ഉപയോഗം പതിവ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ"
english_title: "Doctor at Kozhikode Private Hospital Arrested in MDMA Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390531/kozhikode-doctor-arrested-mdma-case"
published_at: "2026-11-06T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aede2b555afb_kozhikode-doctor-arrested-mdma-case.jpg"
keywords: ["MDMACase", "KozhikodeDoctor", "DrugBust", "KeralaPolice", "WayanadPolice"]
---

# ലഹരി ഉപയോഗം പതിവ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

> **Lead Summary:** കൽപ്പറ്റ: എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ്‌ ഫാബിൻ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ (എമർജൻസി ട്രോമകെയർ വിഭാഗം മേധാവി) ആണ് പിടിയിലായ മുഹമ്മദ്‌ ഫാബിൻ. വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്.

## Article Content

കൽപ്പറ്റ: എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ്‌ ഫാബിൻ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ (എമർജൻസി ട്രോമകെയർ വിഭാഗം മേധാവി) ആണ് പിടിയിലായ മുഹമ്മദ്‌ ഫാബിൻ. വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്.

ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.

അതേസമയം മൂവാറ്റുപുഴയിൽ 29 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂർ സ്വദേശി ആദർശ് അനൂപ്, പുല്ലുവഴി സ്വദേശി ആൽബിൻ ഷാജി എന്നിവരാണ് അറസ്റ്റിലായത്. തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

A doctor working as a casualty surgeon at a private hospital in Kozhikode has been arrested in connection with an MDMA case. Police say the accused was a regular user and that phone records and bank transactions linked him to the seized drug network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390531/kozhikode-doctor-arrested-mdma-case)