---
title: "ഇടിമിന്നലോടെ ആഞ്ഞടിക്കാൻ മഴ എത്തുന്നു...! സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "Orange Alert in Four Kerala Districts as Heavy Rain and Thunderstorms Loom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390363/orange-alert-four-kerala-districts-rain-thunderstorms"
published_at: "2026-11-05T17:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec6a0387b13_orange-alert-four-kerala-districts-rain-thunderstorms.jpg"
keywords: ["KeralaWeather", "OrangeAlert", "HeavyRain", "Thunderstorm", "IMD"]
---

# ഇടിമിന്നലോടെ ആഞ്ഞടിക്കാൻ മഴ എത്തുന്നു...! സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് നിർദ്ദേശം നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതിതീവ്ര മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

The India Meteorological Department has issued an orange alert for four districts in Kerala over the next three hours. Heavy rain, isolated thunderstorms and strong winds of up to 50 kmph are likely, and the public has been advised to stay alert.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390363/orange-alert-four-kerala-districts-rain-thunderstorms)