---
title: "വാങ്ങിയത് ഭക്ഷണമല്ല, മദ്യം.! മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറിൽ കയറി; ദൃശ്യങ്ങൾ പുറത്തുവിട്ട് യു.ഡി.എഫ്"
english_title: "Meenangadi School Principal, PTA President Seen Entering Bar During Trip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390329/meenangadi-school-principal-bar-visit-udf-complaint-new"
published_at: "2026-11-05T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec3de814d66_meenangadi-school-principal-bar-visit-udf-complaint.jpg"
keywords: ["KeralaNews", "Meenangadi", "SchoolPrincipal", "PTAPresident", "UDF"]
---

# വാങ്ങിയത് ഭക്ഷണമല്ല, മദ്യം.! മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറിൽ കയറി; ദൃശ്യങ്ങൾ പുറത്തുവിട്ട് യു.ഡി.എഫ്

> **Lead Summary:** **കൽപറ്റ: ** മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് ഇവർ കയറുന്ന ദൃശ്യങ്ങളാണ് മീനങ്ങാടി യു.ഡി.എഫ്. നേതൃത്വം പുറത്തുവിട്ടത്. സംഭവത്തിൽ യു.ഡി.എഫ് ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

## Article Content

**കൽപറ്റ: ** മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് ഇവർ കയറുന്ന ദൃശ്യങ്ങളാണ് മീനങ്ങാടി യു.ഡി.എഫ്. നേതൃത്വം പുറത്തുവിട്ടത്. സംഭവത്തിൽ യു.ഡി.എഫ് ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ബാറിൽ പണം നൽകിയതിന്റെ ബിൽ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 26, 27 തീയതികളിൽ മദ്യം വാങ്ങിയതിന് കൃത്യമായ തെളിവുണ്ടെന്നും, വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെയാണെന്നും യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ വീഴ്ച മാപ്പർഹിക്കാത്ത തെറ്റാണെന്നും അധ്യാപകന്റെ മറുപടി ന്യായീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇതിനിടെ സ്കൂളിൽ കുട്ടികൾ അതിക്രൂരമായ വിചാരണയ്ക്ക് വിധേയരായെന്നും ആരോപണമുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും, കുട്ടികളെ അധ്യാപകൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവർ മൊഴി മാറ്റിയതെന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികളുടെ സമരത്തിന് പിന്നിൽ മൂന്ന് അധ്യാപകർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

UDF leaders have released footage allegedly showing the principal of Meenangadi Government Higher Secondary School and the PTA president entering a bar during a trip in Hyderabad. They have also filed a complaint with the district police chief, claiming they have evidence of liquor purchase and seeking further action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390329/meenangadi-school-principal-bar-visit-udf-complaint-new)