---
title: "'കള്ളം പറയുന്ന മന്ത്രിസഭയിൽ അംഗമായതോടെ എം. ലിജുവും കള്ളം പറയാൻ തുടങ്ങി'; ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ രേഖകൾ പുറത്തുവിട്ട് എംബി രാജേഷ്‍"
english_title: "MB Rajesh Slams M. Liju Over Bar Licence Remarks, Releases UDF-Era Records"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390224/mb-rajesh-slams-m-liju-bar-licence-remarks"
published_at: "2026-11-04T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb39ac3f23a_mb-rajesh-slams-m-liju-bar-licence-remarks.jpg"
keywords: ["MBRajesh", "MLiju", "BarLicence", "KeralaPolitics", "UDFLDF"]
---

# 'കള്ളം പറയുന്ന മന്ത്രിസഭയിൽ അംഗമായതോടെ എം. ലിജുവും കള്ളം പറയാൻ തുടങ്ങി'; ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ രേഖകൾ പുറത്തുവിട്ട് എംബി രാജേഷ്‍

> **Lead Summary:** എറണാകുളം: എക്സൈസ് മന്ത്രി എം. ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മുൻപ് കള്ളം പറയുന്ന ആളായിരുന്നില്ല എം. ലിജുവെന്നും എന്നാൽ, കള്ളം പറയുന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ അംഗമായതുകൊണ്ട് അദ്ദേഹം ഇപ്പോൾ തന്മയത്വത്തോടെ കള്ളം പറയാൻ തുടങ്ങിയതെന്നും എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. ബാർ ലൈസൻസ് സംബന്ധിച്ച മന്ത്രിയുടെ പരാമർശങ്ങളിലായിരുന്നു വിമർശനം.

## Article Content

എറണാകുളം: എക്സൈസ് മന്ത്രി എം. ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മുൻപ് കള്ളം പറയുന്ന ആളായിരുന്നില്ല എം. ലിജുവെന്നും എന്നാൽ, കള്ളം പറയുന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ അംഗമായതുകൊണ്ട് അദ്ദേഹം ഇപ്പോൾ തന്മയത്വത്തോടെ കള്ളം പറയാൻ തുടങ്ങിയതെന്നും എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. ബാർ ലൈസൻസ് സംബന്ധിച്ച മന്ത്രിയുടെ പരാമർശങ്ങളിലായിരുന്നു വിമർശനം.

**കുറിപ്പിലെ പരാമർശം ഇങ്ങനെ:**

എന്തൊരു കള്ളമാണിവർ പറയുന്നത്!

ശ്രീ.എം. ലിജു കള്ളം പറയുന്ന കൂട്ടത്തിലായിരുന്നില്ല. എന്നാൽ ഈ മന്ത്രിസഭയിൽ അംഗമായതോടെ അദ്ദേഹത്തിനും കള്ളം പറയുക എന്ന യു ഡി എഫ് പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു.

എയർപോർട്ടിലെ FL-7 ലൈസൻസ് സർക്കാരറിയാതെ കമ്മീഷണർക്ക് നൽകിയത് LDF വരുത്തിയ ചട്ടഭേദഗതിയാണ് എന്ന പച്ചക്കള്ളം മന്ത്രി ലിജു ആവർത്തിക്കുകയാണ്. ഇന്ന് മുഖ്യമന്ത്രി ആ കള്ളം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആ കള്ളം പൊളിക്കുന്ന രേഖ ഇതാ.

2011 ജൂലായ് 19-ന് ഗസറ്റിൽ വിജ്ഞാപനം ചെയ്ത സർക്കാർ ഉത്തരവിതാ. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നിട്ടും മന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന പച്ചക്കള്ളമോ? ഈ ഉത്തരവിലൂടെ ഉമ്മൻചാണ്ടി സർക്കാരാണ് FL-7 എന്ന പുതിയ കാറ്റഗറി തന്നെ കൊണ്ടുവന്നത്. ലൈസൻസ് നൽകാൻ കമ്മീഷണർക്ക് അധികാരം നൽകിയതും അവർ തന്നെ. ഈ തെളിവു നിൽക്കുമ്പോൾ ഇങ്ങനെ കള്ളം പറയുന്നവർ തെളിവില്ലാത്ത കാര്യങ്ങളിൽ എന്തെല്ലാം കള്ളം പറയും? ഇനി രണ്ടാമത്തെ കള്ളം.

പുതിയ ബാർ ലൈസൻസും മന്ത്രി അറിയാതെ കമ്മീഷണർക്ക് കൊടുക്കാൻ LDF അധികാരം നൽകി! വസ്തുതയോ? നാലു പതിറ്റാണ്ടെങ്കിലുമായി പുതിയ ബാർ ലൈസൻസ് മന്ത്രിയുടെ അനുമതിയോടെ മാത്രമേ കമ്മീഷണർക്ക് കൊടുക്കാനാവൂ. അന്നും ഇന്നും. ഒരു മാറ്റവും LDF വരുത്തിയിട്ടില്ല. അബ്കാരി ചട്ടം 13(3) നോക്കിയാൽ ഈ സത്യം മനസ്സിലാവും. പക്ഷേ മന്ത്രിക്ക് അതൊന്നും പ്രശ്നമല്ല.

കള്ളം നമ്പർ മൂന്ന്: ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് LDF സർക്കാരാണ്. സത്യമോ? ചട്ടങ്ങളിൽ പണ്ടേയുള്ളതാണ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്കുള്ള അധികാരം. LDF അതിൽ തൊട്ടിട്ടേയില്ല!

LDF സർക്കാർ ആകെ ചെയ്തത് 2014-ൽ UDF സർക്കാർ ബിയർ, വൈൻ പാർലറുകളായി convert ചെയ്ത ബാറുകൾ ത്രീസ്റ്റാറോ അതിനു മുകളിലോ ഉള്ള ക്ലാസിഫിക്കേഷൻ ഇന്ത്യാ ഗവൺമെന്റിൽ നിന്ന് നേടിയ ശേഷം ബാർ ലൈസൻസിന് വീണ്ടും അപേക്ഷിച്ചാൽ അവ പുതുക്കാം എന്ന നയപരമായ തീരുമാനമെടുക്കുക മാത്രമാണ്. ഈ സത്യങ്ങൾ മന്ത്രിക്ക് നിഷേധിക്കാനാവുമോ? ഞാൻ പറഞ്ഞത് തെറ്റാണെന്ന് മന്ത്രിക്ക് വാദമുണ്ടെങ്കിൽ നമുക്ക് പരസ്യ സംവാദമാകാം.

തയ്യാറുണ്ടോ? ഇല്ലെങ്കിൽ കള്ളം പറഞ്ഞതിന് മാപ്പു പറയുമോ? പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് സുതാര്യമാക്കാൻ ഓൺലൈൻ സംവിധാനവും ചെക്ക്ലിസ്റ്റും കൊണ്ടുവന്ന LDF സർക്കാർ നടപടി തെറ്റായിരുന്നോ? അതും റദ്ദാക്കുമോ? LDF സർക്കാർ അനുവദിച്ച ലൈസൻസുകൾ എല്ലാം റദ്ദാക്കി എല്ലാ ബാറും അടച്ചുപൂട്ടുമോ? ഇല്ലെങ്കിൽ കയ്യടി നേടാനായി മാത്രം LDF സർക്കാരിനെതിരായി നടത്തുന്ന വാചകമടി നിർത്തുമോ?

ഈ ചോദ്യങ്ങൾ ഇന്നലെയും ഇന്നും ഉയർത്തിയതാണ്. മനോരമയടക്കം UDF ന് രക്ഷാപ്രവർത്തനം നടത്താൻ ഇറങ്ങിയവർ കണ്ടഭാവം നടിച്ചില്ല. മന്ത്രി ലിജുവിന്റെ ആരോപണങ്ങൾ മാത്രം നൽകിയ നെറികേട് അവർ കാണിച്ചതിൽ അത്ഭുതമില്ല. ഇന്ന് പറഞ്ഞതും മുക്കാനാണ് എല്ലാ സാദ്ധ്യതയും. അവർ നൽകാതിരുന്നതുകൊണ്ട് സത്യങ്ങൾ ജനങ്ങൾ അറിയാതിരിക്കരുതല്ലോ.

Former Excise Minister M.B. Rajesh launched a sharp attack on Excise Minister M. Liju, accusing him of spreading false claims about bar licence rules. Rajesh said official records from the Oommen Chandy government show that the FL-7 category and licensing powers were introduced earlier, not by the LDF government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390224/mb-rajesh-slams-m-liju-bar-licence-remarks)