---
title: "വീട്ടുകാരുടെ കാത്തിരിപ്പ് വിഫലം; ഇന്നലെ വൈകിട്ട് മുതൽ കാണാതായ 26കാരിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "26-Year-Old Missing Woman Found Dead in Meenachil River Tributary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390190/kumaranalloor-woman-found-dead-meenachil-tributary"
published_at: "2026-11-04T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaef0f18408_kumaranalloor-woman-found-dead-meenachil-tributary.jpg"
keywords: ["KottayamNews", "MissingPerson", "PoliceInvestigation", "MeenachilRiver", "KeralaNews"]
---

# വീട്ടുകാരുടെ കാത്തിരിപ്പ് വിഫലം; ഇന്നലെ വൈകിട്ട് മുതൽ കാണാതായ 26കാരിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോട്ടയം: ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോട്ടയം: ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു.

ഇന്നു രാവിലെ ഏഴു മണിയോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്കു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്. പിന്നാലെ, കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെത്തിച്ചു.

തുടർന്ന്, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

A 26-year-old woman who went missing from Kumaranalloor on Sunday evening was found dead in a tributary of the Meenachil River near Kumaranalloor Kadavu. Police had launched an investigation after her family filed a missing complaint, and the body was later shifted to Kottayam Medical College Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390190/kumaranalloor-woman-found-dead-meenachil-tributary)