---
title: "അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഒടുവിൽ അറസ്റ്റ് തുടങ്ങി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ"
english_title: "Adoor Police Station Attack: Youth Congress Constituency President Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390103/adoor-police-station-attack-arrest"
published_at: "2026-11-03T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7edb857739_sreenadevi-kunjamma-adoor-police-station-case.jpg"
keywords: ["AdoorPolice", "YouthCongress", "KeralaNews", "PoliceAction", "CCTVFootage"]
---

# അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഒടുവിൽ അറസ്റ്റ് തുടങ്ങി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങി പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്.

## Article Content

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങി പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.

സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

Police have begun arrests in the Adoor police station attack case after CCTV footage from the station surfaced. Youth Congress Adoor constituency president Jayakrishnan Pallikkal has been arrested, and more arrests are expected soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390103/adoor-police-station-attack-arrest)